ഫിസിയോതെറാപ്പിസ്റ്റും ഓസ്റ്റിയോപ്പാത്തും കൈറോപ്രാക്റ്ററുമായ ഡോ. രജനീഷ് കാന്ത് ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‌സിന് അർഹനായി. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ആയിരക്കണക്കിന് ആളുകളെ മരുന്നുകളൊന്നും കൂടാതെ ഡോ.രജനീഷ് ചികിത്സിച്ചിട്ടുണ്ട്. എല്ലാ മാസവും ഒന്നാം തീയതി 100 രോഗികളെ അദ്ദേഹം സൗജന്യമായി ചികിത്സിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ നിന്ന് ഒരു രൂപ പോലും അദ്ദേഹം ഈടാക്കുന്നില്ല.
ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്, പങ്കജ് ത്രിപാഠി തുടങ്ങി നിരവധി പ്രമുഖരെ ഡോ. രജനീഷ് കാന്ത് ചികിത്സിച്ചിട്ടുണ്ട്. മരുന്നില്ലാതെ സ്വന്തം കൈകൊണ്ട് ആളുകളുടെ വേദന മാറ്റുന്ന ഡോക്ടറാണ് അദ്ദേഹം. പാറ്റ്നയിലും മുംബൈയിലും രജനീഷ് കാന്തിന് ക്ലിനിക്കുണ്ട്. വിദേശത്തുനിന്നു പോലും ആളുകൾ ചികിത്സയ്ക്കായി എത്തുന്നു. ഡോ. രജനീഷ് കാന്തിൻ്റെ റീലുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
പലയിടത്തും ചികിത്സയ്ക്ക് പോയി ഒരു ഫലവും ലഭിക്കാതെ നിരാശരായ ആളുകളാണ് ഈ ഡോക്ടറുടെ അടുത്തേക്ക് വരുന്നത്. ഡോക്ടർ അവരെ 100% സുഖപ്പെടുത്തിയാണ് തിരിച്ചയക്കുന്നത്. മരുന്നുകളൊന്നും നൽകാറില്ല. ശസ്ത്രക്രിയയും ഇല്ല. നടുവേദനയും കാലു വേദനയും ദഹനക്കേടും ഇടുപ്പ് വേദനയും എല്ലാം അദ്ദേഹം സുഖപ്പെടുത്തുന്നു.
2006 ൽ ബികോം കഴിഞ്ഞ് സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിൽ ഒരു കോഴ്സും ചെയ്ത ശേഷം അദ്ദേഹം ഡൽഹി നോയിഡയിൽ ജോലി ചെയ്തു വരികയായിരുന്നു. 2010 ലാണ് മരുന്നുകൾ ഒന്നും കൂടാതെ ആളുകളെ സുഖപ്പെടുത്താനുള്ള ഒരു ചികിത്സ ഉണ്ടായിരുന്നെങ്കിൽ എന്നദ്ദേഹം ചിന്തിച്ചത്.
ഫിസിയോതെറാപ്പി പഠിച്ച ശേഷമാണ് അദ്ദേഹം ആളുകളെ ചികിത്സിച്ചു തുടങ്ങിയത്. ഇക്കാലത്ത് വളരെയധികം ആളുകൾ വേദന സഹിക്കുന്നുണ്ടെന്നും എന്നാൽ അവർ മരുന്നുകൾ കഴിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും ഡോക്ടർ പറഞ്ഞു. കൂടുതൽ മരുന്നുകൾ കഴിക്കുന്നത് വലിയ പ്രശ്നങ്ങളുണ്ടാക്കും.
ദിവസവും അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ വ്യായാമം ഉറപ്പായും ചെയ്യണമെന്ന് ഡോക്ടർ ഉപദേശിക്കുന്നു. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ പേര് വന്നത് തനിക്ക് വലിയൊരു നേട്ടമാണെന്ന് ഡോക്ടർ പറയുന്നു. ആവുന്നിടത്തോളം കാലം പാവങ്ങളെ സഹായിക്കുമെന്നും സത്യസന്ധമായി തന്റെ ജോലി തുടരുമെന്നും അദ്ദേഹം പറഞ്ഞു.