മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ച്‌ ഡോക്ടര്‍മാരുടെ സമരം

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന്റെ ഭാഗമായി കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) ആഭിമുഖ്യത്തില്‍ ഇന്ന് ഡോക്ടര്‍മാര്‍ വീണ്ടും ഒപി ബഹിഷ്‌കരിക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും ഒപി ബഹിഷ്‌കരിച്ചിട്ടും, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണിത്.നവംബര്‍ 5, 13, 21, 29 തിയതികളിലും ഡോക്ടര്‍മാര്‍ ഒ.പിയിലെത്തില്ല. ഇതോടൊപ്പം വിദ്യാര്‍ഥികളുടെ തിയറി ക്ലാസുകളും ബഹിഷ്‌കരിക്കും. ഈ ദിവസങ്ങളില്‍ കാഷ്വാലിറ്റി, ലേബര്‍ റൂം, ഐസിയു തുടങ്ങിയ അടിയന്തര ചികിത്സകള്‍ മുടക്കമില്ലാതെ നടക്കും. ഔദ്യോഗിക യോഗങ്ങള്‍ ബഹിഷ്‌കരിക്കുന്നതും തുടരുമെന്ന് കെജിഎംസിടിഎ ഭാരവാഹികള്‍ അറിയിച്ചു.എന്‍ട്രി കേഡര്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളത്തിലെ അപാകതകള്‍ പരിഹരിച്ച്‌ പി.എസ്.സി നിയമനങ്ങള്‍ വേഗത്തിലാക്കുക, ശമ്പളപരിഷ്‌കരണ കുടിശ്ശിക ഉടന്‍ നല്‍കുക,താല്‍ക്കാലിക സ്ഥലമാറ്റങ്ങള്‍ നടത്തി എന്‍.എം.സി.യുടെ കണ്ണില്‍ പൊടിയിടാതെ സ്ഥിരം നിയമനങ്ങള്‍ നടത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...