ഈ കാലാവസ്ഥയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത് നമ്മുടെ മുഖം തന്നെയാണ്.
എന്നാൽ, ഏറ്റവും ഏളുപ്പമുള്ള രീതിയിലൂടെ പപ്പായ ഉപയോഗിച്ച് കരുവാളിപ്പ് മാറ്റി എടുക്കാം.
അവ ഏതൊക്കെ എന്നല്ലേ. ഇതൊക്കെ ഒന്ന് ഓർത്ത് വെച്ചോളൂ..
അര കപ്പ് പഴുത്ത പപ്പായ പള്‍പ്പിനൊപ്പം രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ തക്കാളി നീരും ചേര്‍ത്ത് മിശ്രിതമാക്കാം.
ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
പഴുത്ത പപ്പായയുടെ പള്‍പ്പിലേയ്ക്ക് കുറച്ച് ഓറഞ്ച് നീരും തേനും ചേര്‍ത്ത് മിശ്രിതമാക്കുക.
ഇനി ഈ മിശ്രിതം മുഖത്ത് പുരട്ടി 20 മിനിറ്റിന് ശേഷം കഴുകി കളയാം.
ഈ രീതി പരീക്ഷിച്ചോളൂ നല്ല മാറ്റമായിരിക്കും നിങ്ങളുടെ മുഖത്തിനും ഉണ്ടാകുക.