സോഷ്യൽ മീഡിയയിൽ മീമുകളിലൂടെ പ്രശസ്തനായ ജപ്പാനിലുള്ള ഷിബ എന്ന ബ്രീഡിൽ ഉൾപ്പെടുന്ന ഒരു നായയാണ് കബോസു. സിട്രസ് പഴങ്ങളിൽ ഉൾപ്പെടുന്ന ഒരിനത്തിൽ നിന്നുമാണ് ഈ പേര് ലഭിച്ചത്.
ഡോഗികോയിൻ എന്നത് ഒരുതരം ക്രിപ്റ്റോ കോയിനാണ്.അതിൽ കബോസുവിൻ്റെ ചിത്രമാണ് നൽകിയിട്ടുള്ളത്. ഇലോൺ മസ്ക് ട്വിറ്റെറിൻ്റെ ചിഹ്നം ആയ നീലക്കിളിയെ മാറ്റി കബോസുവിൻ്റെ ചിത്രമാക്കിയിരുന്നു. പിന്നീട് വീണ്ടും മാറ്റി.
2010-ൽ തന്റെ ചിത്രം പോസ്റ്റ് ചെയ്തതിനെ തുടർന്ന് കബോസൂ ഇൻറർനെറ്റിൽ ഒരു തരംഗം തന്നെ സൃഷ്ടിച്ചു.
ഡോഗ് മീം ലൂടെയും ഡോഗികോയിൻ ലൂടെയും പ്രശസ്തി നേടിയ കബോസൂ എന്ന നായ മെയ് 24 ന് ലോകത്തോട് വിട പറഞ്ഞു. 18 വയസ്സായിരുന്നു.
കബോസുവിന് രക്താർബുദവും കരൾ രോഗവും ഉണ്ടായിരുന്നു.
ഉടമസ്ഥയായ അറ്റ്സുക്കോ സാറ്റോ ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചതിങ്ങനെ, “കബോസൂവിനെ സ്നേഹിക്കുന്ന എല്ലാവർക്കുമായി പങ്കുവെക്കുന്നു. ഈ കഴിഞ്ഞ വർഷങ്ങളിൽ നിങ്ങളെല്ലാവരും തന്ന പിന്തുണയ്ക്ക് നന്ദി”.
“അവൾ അധികം കഷ്ടപ്പാടുകൾ ഒന്നും നേരിടാതെ തന്നെ കടന്നുപോയി, എൻ്റെ കൈകളിൽ കിടന്ന്.”
“എനിക്കുറപ്പാണ് ഈ ലോകത്തിലെ തന്നെ ഏറ്റവും സന്തോഷം അനുഭവിച്ച ഒരു നായയായിരുന്നു കബോസൂ. അതുതന്നെയാണ് എന്നെയും ഈ ലോകത്തിലെ ഏറ്റവും സന്തോഷവതിയായ ഉടമസ്ഥയാക്കി മാറ്റുന്നതും. ഹൃദയത്തിൻ്റെ ഭാഷയിൽ നിന്ന് എല്ലാവർക്കും ഒന്നുകൂടി നന്ദി നേരുവാൻ ഞാൻ ആഗ്രഹിക്കുന്നു”.
ജപ്പാനിലെ ഒരു അധ്യാപികയാണ് സാറ്റോ.
2008-ൽ കബോസു കഴിഞ്ഞിരുന്ന താമസസ്ഥലം ഇല്ലാതായപ്പോൾ ഒരു ആനിമൽ ഷെൽട്ടറിലേക്ക് മാറ്റാൻ തീരുമാനമായിരുന്നു. പക്ഷെ സാറ്റോ അവനെ ഏറ്റെടുക്കുകയായിരുന്നു.