ശബരിമലയില്‍ ഡോളിക്ക് പ്രീപെയ്ഡ് സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തില്‍ ഡോളി തൊഴിലാളികളുടെ പ്രതിക്ഷേധം പരിഹരിക്കാൻ ശ്രമം. സന്നിധാനത്തെ ദേവസ്വം കോണ്‍ഫറൻസ് ഹാളില്‍ നടന്ന യോഗത്തില്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ബി. മുരാരി ബാബു അധ്യക്ഷത വഹിച്ചു. ഡോളി തൊഴിലാളികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. വിജിലൻസ് എസ്.പി: വി. സുനില്‍ കുമാർ, മരാമത്ത് അസിസ്റ്റന്റ് എൻജിനീയർ കെ. സുനില്‍ കുമാർ, ഡോളി ചുമക്കുന്ന തൊഴിലാളികള്‍ എന്നിവർ പങ്കെടുത്തു.വീണ്ടും ചർച്ച നടത്തി പ്രശ്നപരിഹാരം കാണുമെന്ന് ദേവസ്വംബോർഡ്.