പ്രീപെയ്ഡ് ഡോളി സംവിധാനത്തിനെതിരെ ശബരിമലയിൽ ഡോളി തൊഴിലാളികൾ നടത്തിയ പണിമുടക്ക് സമരം പിൻവലിച്ചു. ഹൈക്കോടതിയുടെ നിർദ്ദേശം തേടിയ ശേഷം മാത്രം സംവിധാനത്തെക്കുറിച്ച് ആലോചിക്കൂ എന്ന് ദേവസ്വം ബോർഡ് അധികാരികൾ ഉറപ്പു നൽകിയതായി ഡോളി തൊഴിലാളികൾ. ദേവസ്വം ബോർഡ് നിർദ്ദേശിച്ച നിരക്കിൽ തന്നെ ഡോളി സർവീസ് നടത്തും.നിരക്ക് കൂടുതൽ വാങ്ങുന്ന ഡോളിക്കാർക്കെതിരെ നടപടി വേണമെന്ന് തൊഴിലാളികൾ.