നെയ്യാർഡാം സച്ചു ഭവനിൽ സുനി(41), അതിയന്നൂർ പനയറത്തല സ്വദേശി മാളു(36) എന്നിവരെയാണ് പിടിയിലായത്. വെങ്ങാനൂർ സൈനു ഭവനിൽ ശാരദയുടെ (77) മാലയാണ് പ്രതികൾ കവർന്നത്. ജൂൺ നാലാംതീയതിയായിരുന്നു മോഷണം. പ്രതികളിൽ മാളുവാണ് മാല ഊരിയെടുത്തത്. തുടർന്ന് ഇരുവരും ചേർന്ന് ബാലരാമപുരത്തുളള സ്വർണപണയസ്ഥാപനത്തിൽ മാല പണയം വെച്ച് ഒരു ലക്ഷം രൂപവാങ്ങി.കിടപ്പുരോഗിയായ ശാരദയുടെ പരിചരണാർഥമുള്ള ജോലിക്കു വേണ്ടി ഏർപ്പെടുത്തിയവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു.