12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ അമേരിക്കയിലെത്തുന്നത് വിലക്കി ഡോണൾഡ് ട്രംപ്

12 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ അമേരിക്കയിലെത്തുന്നത് വിലക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഭാഗിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷാ ഭീഷണികൾക്കും കാരണമായേക്കാവുന്ന രാജ്യങ്ങളെയാണ് നിരോധിച്ചതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.അഫ്ഗാനിസ്ഥഥാൻ, മ്യാൻമർ, ഇറാൻ, തുടങ്ങി 12 രാജ്യങ്ങളിലെ പൗരന്മാരെയാണ് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും വിലക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിൽ ഒപ്പു വെച്ചത്. തിങ്കളാഴ്‌ച മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. ക്യൂബ, വെനേസ്വല അടക്കം ഏഴു രാജ്യങ്ങൾക്ക് ഭാഗികമായും വിലക്ക് ഏർപ്പെടുത്തി. യുഎസിലെ കുടിയേറ്റസംവിധാനങ്ങളുമായുള്ള നിസഹകരണം, തീവ്രവാദബന്ധം, നീരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്‌തത എന്നിവ ചൂണ്ടിക്കാട്ടിയാണ് പുതിയ ഉത്തരവ്. അതേസമയം, ട്രംപിന്റെ ഈ അപ്രതീക്ഷിത നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

Leave a Reply

spot_img

Related articles

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ

ഗൾഫ് രാജ്യങ്ങൾക്കെതിരായ ആക്രമണം നിർത്തുന്നുവെന്ന് ഇറാൻ.ഇറാൻ ഇടക്കാല നേതൃകൗൺസിലാണ് തീരുമാനം അറിയിച്ചത്.തങ്ങൾക്ക് നേരെ ആക്രമണം ഇനി ഉണ്ടായില്ലെങ്കിൽ അയൽ രാജ്യങ്ങളെ തങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ...

താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം തുറന്നു.മിസൈൽ ആക്രമണത്തെ തുടർന്ന് ആണ് വിമാന താവളം താത്കാലികമായി അടച്ചത്. മിസൈൽ അവശിഷ്ടങ്ങൾ...

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും; യുദ്ധം തുടരാൻ യുഎസ് സെനറ്റിന്റെ അനുമതി

ഇറാന് മേൽ ആക്രമണം കടുപ്പിച്ച് അമേരിക്കയും ഇസ്രായേലും. തെഹ്‌റാൻ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്.യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതി...

യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സാമ്പത്തിക മേഖലയെ പിടിച്ചുലയ്ക്കുന്നു.ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ എണ്ണവില കുതിച്ചുയരുകയാണ്.ഈ സാഹചര്യത്തില്‍,...