ഈ ചരിത്രപരമായ തീരുമാനത്തിലേക്ക് ഇന്ത്യയെയും പാക്കിസ്ഥാനെയും എത്തിക്കാൻ സാധിച്ചതിൽ യുഎസിന് അഭിമാനമുണ്ട്. ചർച്ച ചെയ്തിട്ടില്ലെങ്കിലും, ഈ രണ്ട് മഹത്തായ രാജ്യങ്ങളുമായുള്ള വ്യാപാരം ഞാൻ ഗണ്യമായി വർധിപ്പിക്കാൻ പോകുകയാണ്. കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരമുണ്ടാക്കാനും ഞാൻ ശ്രമിക്കാം. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതൃത്വത്തെ ദൈവം അനുഗ്രഹിക്കട്ടെ” – ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.ഇതൊടെ വെടിനിർത്തലിന് യു എസ് ഇടപെട്ടു എന്ന് ഡൊണാൾഡ് ട്രംപ് വീണ്ടും ആവർത്തിക്കുകയാണ്. ഇന്നലെ വെടിനിർത്തൽ പ്രഖ്യാപിക്കും മുമ്പും ട്രംപ് മാധ്യസ്ഥ്യം സംബന്ധിച്ച് റ്റ്വീറ്റ് ചെയ്തിരുന്നു.