ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ നടന്നത് കൂറ്റൻ റാലി

ഏകദേശം 20000 പേർ പങ്കെടുത്തുവെന്നാണ് കണക്കുകള്‍ പറയുന്നത്.ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സേനയുടെ ധീരതക്കും ത്യാഗത്തിനും പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിച്ച്‌ കൂറ്റൻ റാലി സംഘടിപ്പിച്ചത്.മുഖ്യമന്ത്രി സ്റ്റാലിൻ നയിച്ച ജാഥയില്‍ ചീഫ് സെക്രട്ടറി എൻ. മുരുഗാനന്ദം, ഡിജിപി ശങ്കർ ജിവാള്‍, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ടിഎൻസിസി പ്രസിഡന്റ് കെ ശെല്‍വപെരുന്തഗൈ, വിസികെ നേതാവ് തോല്‍ തിരുമാവളവൻ, എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈകോ, കെഎംഡികെ നേതാവ് ഇആർ ഈശ്വരൻ, ഐയുഎംഎല്‍ നേതാവ് കെഎഎം മുഹമ്മദ് അബൂബക്കർ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ.മുത്തരശൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരായ മാ സുബ്രഹ്മണ്യൻ, പി.കെ ശേഖർബാബു തുടങ്ങിയവർ പങ്കെടുത്തു. റാലി സംഘടിപ്പിച്ച സ്റ്റാലിനെ പ്രശംസിച്ച്‌ ഗവർണർ ആർ.എൻ. രവിയും രംഗത്തെത്തി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....