lഒന്നും രണ്ടും കോടി രൂപ ചിലവഴിച്ച് എന്തിനാണ് യുവാക്കൾ യൂറോപ്പിലേയ്ക്ക് പോകുന്നതെന്ന് മനസിലാകുന്നില്ലന്ന് ലോക സഞ്ചാരിയും മാധ്യമ പ്രവർത്തകനുമായ സന്തോഷ് ജോർജ് കുളങ്ങര. യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ മാണിസം യൂത്ത് കോൺക്ളേവിൽ കേരള യുവത്വം സാധ്യതകൾ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നമ്മുടെ നാട്ടിൽ ലഭിക്കാത്ത സ്വാതന്ത്ര്യം , കാണാത്ത കാഴ്ചകൾ , നമ്മുടെ നാട്ടിലെ പണവുമായി താരതമ്യം ചെയ്യുമ്പോൾ ലഭിക്കുന്ന ലക്ഷങ്ങളുടെ വരുമാനം എന്നിവ അടക്കമുള്ളവയാണ് യുവാക്കളെ വിദേശത്തേയ്ക്ക് ആകർഷിക്കുന്നത്. എന്നാൽ , ആ നാട്ടിലെ നികുതിയെപ്പറ്റി അറിയാതെ , വീട് വാങ്ങാനുള്ള ചിലവ് അറിയാതെ , കാറിൻ്റെ വില അറിയാതെയാണ് പലരും അവിടെ ചെന്ന് പെടുന്നത്. വിദേശത്തേയ്ക്ക് പോകാൻ മുടക്കുന്ന കോടികൾ ഉണ്ട് എങ്കിൽ നമ്മുടെ നാട്ടിൽ സുഖമായി കഴിയാം എന്ന് ഇവർ മനസിലാക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കോൺക്ളേവിൽ കെഎം മാണി എന്ന ഭരണാധികാരി എന്ന വിഷയത്തിൽ അലക്സാണ്ടർ ജേക്കബും , കെഎം മാണി കേരള കോൺഗ്രസിൻറെ ആത്മാവ് എന്ന വിഷയത്തിൽ ടി ദേവപ്രസാദും , നേതാവാകാൻ ജേതാവ് ആകാൻ എന്ന വിഷയത്തിൽ ചെറിയാൻ വർഗീസും പ്രഭാഷണം നടത്തി.