‘നല്ലത് ചെയ്താല്‍ നല്ലത് പറയും; ഭരിക്കുന്നവര്‍ എന്ത് ചെയ്താലും തെറ്റ് എന്ന് പറയുന്നത് ശരിയല്ല’; നിലപാടില്‍ ഉറച്ച് ശശി തരൂര്‍

കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രശംസിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ഉറച്ച് ശശീ തരൂര്‍ എം പി. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ മോശം ചെയ്താല്‍ ചൂണ്ടിക്കാട്ടുമെന്നും നല്ലത് ചെയ്താല്‍ നല്ലത് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലങ്ങളായി അതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.കുട്ടികളുടെ ഭാവിക്ക് വേണ്ടി പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ വേണമെന്ന് നിരന്തരം പറയുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു. കേരളം സ്റ്റാര്‍ട്ടപ്പുകളുടെ കാര്യത്തില്‍ 28 ാം സ്ഥാനത്തു നിന്നും ഒന്നാം സ്ഥാനത്തു എത്തിയെന്നും അതിനെ നമ്മള്‍ അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങള്‍ അംഗീകരിക്കണം. ആര്‍ട്ടിക്കിളിന്റെ അവസാനത്തെ ഭാഗം എല്ലാ പാര്‍ട്ടികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം എന്നാണ് പറയുന്നത്. ആര് ഭരിച്ചാലും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കണം. മന്ത്രി പി രാജീവ് പറഞ്ഞ കാര്യങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തിയാണ് ലേഖനം – അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനുള്ള മറുപടിയും അദ്ദേഹം നല്‍കി. വി ഡി സതീശന്‍ ആര്‍ട്ടിക്കിള്‍ വായിക്കണമെന്നും ഏതു സ്റ്റാറ്റിസ്റ്റിക്‌സ് എന്ന് വായിച്ചാല്‍ മനസ്സിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....