ഒറ്റപ്പാലത്ത് ഇരട്ടക്കൊലപാതകം

ഒറ്റപ്പാലത്ത് ഇരട്ടക്കൊലപാതകം.ഒറ്റപ്പാലം നഗരപരിധിയോട് ചേർന്ന തോട്ടക്കരയില്‍ ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകളായ സുല്‍ഫിയത്തിന്റെ നാലുവയസ്സുള്ള മകനും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ യുവതി കുട്ടിയുമായി വീടിന് പുറത്തേക്ക് ഓടിയെത്തിയതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്. സംഭവത്തില്‍ സുല്‍ഫിയത്തിന്റെ ഭർത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ് റാഫിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.പൊലീസ് എത്തിയതോടെയാണ് മുഹമ്മദ് റാഫി പ്രദേശത്ത് നിന്നും ഓടി രക്ഷപെട്ടത്. കൈയിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്ന ഇയാള്‍ സമീപത്തെ പള്ളിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ്, നാട്ടുകാർ എന്നിവരുടെ സംയുക്ത തിരച്ചിലില്‍ പുലർച്ചെ നാലുമണിയോടെ മുഹമ്മദ് റാഫിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

ഞായറാഴ്ച രാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ ഈ ക്രൂര സംഭവം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ നാലുവയസ്സുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി ചികിത്സ നല്‍കി വരികയാണ്.

Leave a Reply

spot_img

Related articles

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....

മോട്ടിവേഷനൽ സ്‌പീക്കറായ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ പീഡന കേസിൽ അറസ്‌റ്റിൽ

മോട്ടിവേഷനൽ സ്‌പീക്കറായ, ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ പീഡന കേസിൽ അറസ്‌റ്റിൽ.കണ്ണൂർ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59)...

പാലാ മുരിക്കുംപുഴയിൽ വീണ്ടും കൊലപാതകം

പാലാ മുരിക്കുംപുഴയിൽ വീണ്ടും കൊലപാതകം.കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി യാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.45 വയസ്സായിരുന്നു.ഒപ്പം താമസിച്ചിരുന്ന...