ഡോ. പി സരിനെ തള്ളി കെ മുരളീധരൻ

ഡോ. പി സരിനെ തള്ളി കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ മുരളീധരൻ.നിലവിൽ സരിൻ പാർട്ടിക്ക് പുറത്താണെന്നും സരിന്റെ പ്രസ്താവന ശരിയോ തെറ്റോ എന്ന് ചർച്ച ചെയ്യപ്പെടേണ്ട സമയമല്ല ഇതെന്നും മുരളീധരൻ പറഞ്ഞു.തിരുവല്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 സരിൻ ഇപ്പോൾ പാർട്ടിക്ക് പുറത്താണ്. പാർട്ടിക്ക് പുറത്തു പോകുന്നവരുടെ പ്രസ്താവനകൾ ഇപ്പോൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല. കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ച് മൂന്ന് ഉപ തെരഞ്ഞെടുപ്പുകളെയാണ് നേരിടുന്നത്. പിണറായി സർക്കാരിന്റെയും മോദി സർക്കാരിന്റെയും ജനവിരുദ്ധ നയങ്ങൾ ചർച്ച ചെയ്യേണ്ട ഒരു വേദിയാണ് ഈ ഉപതിരഞ്ഞെടുപ്പ്.  വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷത്തിൽ എത്തിക്കുക, പാലക്കാട് സീറ്റ് നിലനിർത്തുക, ചേലക്കര പിടിച്ചെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇപ്പോൾ യുഡിഎഫിന് മുമ്പിൽ ഉള്ളത്. 

പ്രിയങ്ക ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ പ്രചരണത്തിന് ഇറങ്ങുമെന്നും മറ്റ് സ്ഥലങ്ങളിലെ പരിപാടികൾ പാർട്ടി തീരുമാനിക്കും മുരളീധരൻ കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

കെപിസിസി രാഷ്ട്രീയകാര്യ സമിതി തുടരും; മാറ്റമുണ്ടാകില്ലെന്ന് വ്യക്തമാക്കി സണ്ണി ജോസഫ്

കെപിസിസി രാഷ്ട്രീയകാര്യ സമിതി മാറ്റമില്ലാതെ തുടരും. ന്യൂഡല്‍ഹിയില്‍ കെപിസിസി ഭാരവാഹികള്‍ നടത്തിയ പ്രാഥമിക ചര്‍ച്ചയിലാണ് മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി,...

കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങി നേതൃത്വം

കോൺഗ്രസിൽ അടിമുടി മാറ്റത്തിനൊരുങ്ങി നേതൃത്വം.സംസ്ഥാന അധ്യക്ഷനായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ ജില്ലാ കമ്മിറ്റിയുടെ ആദ്യഘട്ടത്തിൽ നേതൃമാറ്റമുണ്ടാകുക. സംസ്ഥാനത്തെ പത്ത് ജില്ലകളിലെ ഡിസിസി അധ്യക്ഷന്മാരെ...

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...