പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; ഡോ.സരിന്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കും

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടഞ്ഞ ഡോ.സരിന്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്.

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. പി സരിന് പിന്തുണ നല്‍കാന്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായി. സരിനെ സ്ഥാനാര്‍ഥിയാക്കുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.

എന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ ചേലക്കരയില്‍ പിവി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിയും മത്സരിക്കും. കോണ്‍ഗ്രസുകാരനായ സുധീറാകും മത്സരിക്കുക. കെപിസിസി സെക്രട്ടറിയാണ് സുധീര്‍. ഇതോടെ പാലക്കാടും ചേലക്കരയിലും കോണ്‍ഗ്രസിന് വിമത ഭീഷണി ഉയരുകയാണ്.

സ്ഥാനാര്‍ത്ഥിത്വത്തില്‍ സരിന്‍ അന്തിമ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ സരിന്‍ നിലപാട് വ്യക്തമാക്കിയാല്‍ സിപിഎം തീരുമാനം എടുക്കുമെന്ന് സിപിഎം നേതൃത്വം പറയുന്നു. അതിനിടെയാണ് സിപിഎം അടവ് നീക്കം വിജയിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളെത്തുന്നത്. വ്യാഴാഴ്ച പത്ര സമ്മേളനത്തില്‍ സരിന്‍ നിലപാട് പ്രഖ്യാപിക്കും. സിപിഎം ചിഹ്നത്തില്‍ സരിന്‍ മത്സരിക്കാനും സാധ്യത ഏറെയാണ്. മത്സര സന്നദ്ധത സിപിഎമ്മിനെ സരിന്‍ അറിയിച്ചുവെന്നാണ് സൂചന.

Leave a Reply

spot_img

Related articles

പ്രിയങ്ക ഗാന്ധി 23ന് വയനാട്ടിൽ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കോണ്‍ഗ്രസ് വയനാട് ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. മുന്‍ എംപിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. തുടര്‍ന്ന്...

ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണം; സുരേഷ് ഗോപി

പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രൻ മത്സരത്തിനിറക്കാനുള്ള നീക്കം ശക്തമാക്കി നേതാക്കള്‍. ശോഭ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, കൃഷ്ണകുമാർ എന്നിവരുടെ പേരുകളാണ് നിലവിൽ...

ഡോ. പി സരിനെ തള്ളി കെ മുരളീധരൻ

ഡോ. പി സരിനെ തള്ളി കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗം കെ മുരളീധരൻ.നിലവിൽ സരിൻ പാർട്ടിക്ക് പുറത്താണെന്നും സരിന്റെ പ്രസ്താവന ശരിയോ തെറ്റോ...

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരി

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ സത്യൻ മൊകേരിയെ എൽ.ഡി.എഫ് കളത്തിലിറക്കും. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം...