ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും ചായ കുടിക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം.
ചായയും കാപ്പിയും പോലുള്ള കഫീൻ അടങ്ങിയ പാനീയങ്ങളിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്.
ഇത് ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം കുറയ്ക്കുകയും ഇരുമ്പിന്‍റെ കുറവു മൂലമുണ്ടാകുന്ന അനീമിയ പോലുള്ള അവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടുകയും ചെയ്യും.
എന്നാല്‍ അമിതമായി പാല്‍ ചായയോ കോഫിയോ കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നന്നല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നത്.
ചായ, കാപ്പി, മറ്റ് കഫീൻ അടങ്ങിയ പാനീയങ്ങൾ ഭക്ഷണത്തോടൊപ്പമോ ഭക്ഷണത്തിന് തൊട്ടുപിന്നാലെയോ കുടിക്കുന്നത് ഒഴിവാക്കാനാണ് ഐസിഎംആർ പുതിയ മാർഗ്ഗനിർദ്ദേശങ്ങളില്‍ പ്രധാനമായി പറയുന്നത്.
ഐസിഎംആർ-ന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ശുപാർശ ചെയ്യുന്ന ദൈനംദിന കഫീൻ ഉപഭോഗം 300 മില്ലിഗ്രാമിൽ കൂടരുത് എന്നാണ്.
അതുപോലെ നാം കുടിക്കുന്ന പാനീയങ്ങളിലെ കഫീൻ ഉള്ളടക്കം മനസ്സിലാക്കേണ്ടതും പ്രധാനമാണ്.
ഉദാഹരണത്തിന്, 150 മില്ലി കോഫിയിൽ 50 മുതൽ 65 മില്ലിഗ്രാം വരെ കഫീന്‍ അടങ്ങിയിട്ടുണ്ട്. അതുപോലെ, ഒരു ചായയിൽ 30 മുതൽ 65 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിട്ടുണ്ട്.