236.53 കോടി രൂപയുടെ കുടിവെള്ള പദ്ധതി-ഡോ. എൻ ജയരാജ്

കാഞ്ഞിരപ്പള്ളി: ജലജീവന്‍ പദ്ധതിയുടെ കീഴില്‍ കറുകച്ചാല്‍ നെടുങ്കുന്നം പഞ്ചായത്തുകളില്‍ മുഴുവന്‍ വീടുകളിലും ശുദ്ധജലവിതരണത്തിനായുള്ള പദ്ധതിയുടെ ഭാഗമായ ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മ്മാണോദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് നിര്‍വഹിച്ചു. കറുകച്ചാല്‍, നെടുങ്കുന്നം, കങ്ങഴ പഞ്ചായത്തുകള്‍ക്കുവേണ്ടിയുള്ള സമഗ്രകുടിവെള്ള പദ്ധതിയാണിത്. സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴില്‍ കേരള വാട്ടര്‍ അതോറിറ്റി നടപ്പാക്കുന്ന ഈ പദ്ധതിക്ക് രണ്ട് ഘട്ടമായി 236.53 കോടിരൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. നെടുങ്കുന്നം പഞ്ചായത്തില്‍130 കിലോമീറ്റര്‍ പൈപ്പ്‌ലൈന്‍ വലിച്ച് 3563 വീടുകളിലും, കറുകച്ചാല്‍ പഞ്ചായത്തില്‍ 102 കിലോമീറ്റര്‍ പൈപ്പ്‌ലൈനിലൂടെ 5987 വീടുകളിലും, കങ്ങഴ പഞ്ചായത്തില്‍ 131 കിലോമീറ്റര്‍ പൈപ്പ് ലൈനിലൂടെ 3848 വീടുകളിലുമായി ആകെ 15516 കണക്ഷനുകളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുന്നത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 3 പഞ്ചായത്തുകളില്‍ ഇപ്പോള്‍ നിലവിലുള്ള പ്രാദേശിക കുടിവെള്ള പദ്ധതികളുടെ എല്ലാ അപര്യാപ്തതകളും മറികടക്കാനാകും. മണിമലയാറ്റില്‍ ഉള്ളൂര്‍ പടിയില്‍ നിന്ന് വെള്ളം പമ്പുചെയ്ത് നെടുകുന്നം പഞ്ചായത്തിലെ മുളയംവേലിയില്‍ സ്ഥാപിക്കുന്ന പ്രതിദിനം 12 ദശലക്ഷം ലിറ്റര്‍ ശേഷിയുള്ള പ്ലാന്റില്‍ ട്രീറ്റുചെയ്താണ് ശുദ്ധജലം വിതരണം ചെയ്യുക. പ്ലാന്റില്‍ നിന്ന് നെടുങ്കുന്നം പഞ്ചായത്തിലേക്കായി വീരന്മലയിലുള്ള 8 ലക്ഷം ലിറ്റര്‍, കറുകച്ചാല്‍ പഞ്ചായത്തിലേക്കായി മനക്കരക്കുന്നില്‍ 14 ലക്ഷം ലിറ്റര്‍, കങ്ങഴ പഞ്ചായത്തിലേക്കായി കോമലക്കുന്നില്‍ 5 ലക്ഷം ലിറ്റര്‍, മുണ്ടത്താനത്ത് 5 ലക്ഷം ലിറ്റര്‍, പുതുവെട്ടിപ്പാറയില്‍ 2 ലക്ഷം എന്നിങ്ങനെ സംഭരണ ശേഷിയുള്ള ടാങ്കും പദ്ധതിയിലൂടെ സ്ഥാപിക്കുന്നതാണ്. ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. നെടുങ്കുന്നം കവലയില്‍ നടന്ന ചടങ്ങില്‍ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ഹേമലതാ പ്രേം സാഗര്‍ അധ്യക്ഷയായി. ജലവിഭവവകുപ്പ് മന്ത്രിയുടെ ഉദ്ഘാടന സന്ദേശം എ എം മാത്യൂ ആനിത്തോട്ടം അവതരിപ്പിച്ചു. ചടങ്ങില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുകേഷ് കെ മണി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.എസ്.റംലാ ബീഗം, ശ്രീജിഷ കിരണ്‍, വാട്ടര്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡംഗം ഷാജി പാമ്പൂരി, വിവിധ തദ്ദേശ ജനപ്രതിനിധികളായ ലതാ ഉണ്ണികൃഷ്ണന്‍, ബി.ബിജുകുമാര്‍, വീണ വി നായര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ റജി പോത്തന്‍, രഞ്ജി രവീന്ദ്രന്‍, അജി കാരുവാക്കല്‍, ഐ ജി ശ്രീജിത്ത്, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

സൗദിയിൽ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ മരിച്ച മലയാളികളിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു

കാണാതായതിനെ തുടർന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷണങ്ങൾക്കൊടുവിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ രഹസ്യ ചാരായവാറ്റ് കേന്ദ്രത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളികളിൽ ഒരാളുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ത്യൻ...

കനത്ത മഴ; ഇടുക്കിയിലും നാളെ അവധി, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ. ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ...

കട്ട ഹീറോയിസവുമായി ജിതേഷ് ശര്‍മ! രണ്ടാം സ്ഥാനക്കാരായി ആര്‍സിബി പ്ലേ ഓഫിന്, ക്വാളിഫയറില്‍ പഞ്ചാബിനെതിരെ

ഐപിഎല്ലില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ 228 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഏഴ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ ജയം. ജിതേശ്...

ഇന്ത്യൻ കോഫി ഹൗസിലെ ജോലി കഴിഞ്ഞ് മടക്കം, കണ്ണൂരിൽ യുവാവിനെ തടഞ്ഞ് നിർത്തി മർദിച്ചു; മൂന്ന് പേ‍‍‌‌‌ർ പിടിയിൽ

ഇന്ത്യൻ കോഫി ഹൗസിൽ നിന്നും ജോലി കഴിഞ്ഞ് പോവുകയായിരുന്ന കണ്ണൂർ സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. മുഖദാർ സ്വദേശികളായ കളരി വീട്ടിൽ...