ടോറസിന് പിന്നിലേയ്ക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചുകയറി അപകടം..ഡ്രൈവർക്ക് പരിക്ക്ചങ്ങനാശ്ശേരി എ.സി.റോഡിൽ കിടങ്ങറ ഒന്നാം പാലത്തിന് സമീപമാണ് കണ്ടെയ്‌നർ ലോറി ടോറസ് ലോറിയ്ക്ക് പിന്നിലേയ്ക്ക് ഇടിച്ചുകയറിയത്.സംഭവത്തിൽ കണ്ടെയ്‌നർ ലോറിയുടെ ഡ്രൈവർ എറണാകുളം സ്വദേശി ടിസണ് പരിക്കേറ്റു.ടിസണെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ല.കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് ടൈലുകളുമായി പോവുകയായിരുന്നു കണ്ടെയ്‌നർ ലോറി.പുലർച്ചെ ആറുമണിയോടെയാണ് സംഭവം. സംഭവത്തിൽ കണ്ടെയ്‌നർ ലോറിയുടെ മുൻഭാഗം തകർന്ന നിലയിലാണ്.മുൻ ഭാഗത്തെ ചക്രങ്ങൾ വേർപെട്ട് തെറിച്ചു പോയി.

