കോഴിക്കോട്ട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം .ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65 വയസായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ചതോടെ ഡോറുകൾ തുറക്കാൻ പറ്റാതാവുകയായിരുന്നു. അപ്പോഴേക്കും തീ ആളിപടർന്നു. ഇതോടെ ഓടിയെത്തിയ നാട്ടുകാർക്ക് കാറിനു സമീപത്തേക്ക് എത്താൻ പോലും സാധിക്കാത്ത സ്ഥിതിയായി. അഗ്‌നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തിയാണ് തീ അണച്ചത്

