ഗതാഗത മന്ത്രിയുടെ യു ടേൺ

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറക്കാനുള്ള തീരുമാനം പിൻവലിച്ച് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാര്‍.

സംസ്ഥാന വ്യാപക പ്രതിഷേധത്തിന് പിന്നാലെയാണ് മന്ത്രിയുടെ യു ടേൺ.

സ്ലോട്ട് എടുത്ത എല്ലാവർക്കും ടെസ്റ്റ് നടത്തും.

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരം അട്ടിമറിക്കാൻ ശ്രമം നടക്കുന്നു.

ഇന്നലത്തെ യോഗത്തിലെ വിവരം ചോർത്തി മാധ്യമങ്ങൾക്ക് നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം നിയന്ത്രിച്ചുള്ള മന്ത്രിയുടെ തീരുമാനത്തിനെതിരെ വൻ പ്രതിഷേധമാണ് രാവിലെ വിവിധ ടെസ്റ്റ് ഗ്രൗണ്ടുകളിൽ ഉണ്ടായത്.

മലപ്പുറം തിരൂരങ്ങാടിയിലും കോഴിക്കോട് മുക്കത്തും ഗതാഗത മന്ത്രിയുടെ കോലം കത്തിച്ചു.

പാലക്കാട്, കാസർകോട്, കൊല്ലം , തിരുവനന്തപുരം ജില്ലകളിലും വൻ പ്രതിഷേധം നടന്നു. മലപ്പുറത്ത് പ്രതിഷേധിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പലയിടത്തും ടെസ്റ്റിനായി 150 ഓളം പേരാണ് എത്തിയത് .

ടെസ്റ്റ് കേന്ദ്രങ്ങളില്‍ 50 പേര്‍ക്ക് മാത്രമേ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാകൂ എന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ കഴിഞ്ഞ ദിവസം മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.

സംസ്ഥാനത്തെ മുഴുവന്‍ ആര്‍.ടി.ഒ, ജോയിന്‍റ് ആര്‍.ടി.ഒമാരുടെയും യോഗത്തിലാണ് മന്ത്രി ഗണേഷ് കുമാര്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം വെട്ടിക്കുറക്കാനുള്ള നിര്‍ദേശം നല്‍കിയത്.

ഇപ്പോള്‍ കേവലം 6 മിനിട്ടാണ് ഒരാള്‍ക്ക് ടെസ്റ്റിനെടുക്കുന്ന സമയം.

ഈ സമയം കൊണ്ട് ആ വ്യക്തിയുടെ ഡ്രൈവിങ് ക്ഷമത അളക്കാനാവില്ലെന്നാണ് മന്ത്രിയുടെ വാദം.

പൊതുവേ ഒരു ടെസ്റ്റ് കേന്ദ്രത്തില്‍ ദിവസം 100 പേര്‍ക്കെങ്കിലും ടെസ്റ്റ് നടത്താറുണ്ട്.

Leave a Reply

spot_img

Related articles

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...

ആലപ്പുഴയിൽ നാളെ അവധി

കനത്ത മഴയേത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ കണ്ടാല്‍ ചുമ്മാതങ്ങ് അവധി തരാന്‍ കഴിയുമോ എന്ന് ചൂണ്ടിക്കാട്ടി...

കുവൈത്തില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം

തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്വിവരം ലഭിച്ചതിനെ തുടർന്ന് അല്‍-ഖുറൈൻ, അല്‍-ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ്...