വന്യജീവി നിരീക്ഷണത്തിന് ഡ്രോൺ

മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ചിന്റെ പരിധിയില്‍ കാട്ടുതീ ഭീഷണി നിലനില്‍ക്കുന്നതും ചൂടുകൂടിയ സാഹചര്യത്തില്‍ വന്യജീവികള്‍ കാടിറങ്ങാന്‍ സാധ്യതയുള്ളതുമായ മേഖലകളായ കോട്ടോപ്പാടം, അലനല്ലൂര്‍, തെങ്കര, കരിമ്പ, തച്ചമ്പാറ പഞ്ചായത്തുകളിലും അട്ടപ്പാടി, അഗളി വനം റെയ്ഞ്ചുകളുടെ പരിധിയിലും വനം വകുപ്പ് ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കി.
ഡ്രോണ്‍ സാങ്കേതിക സഹായത്തോടു കൂടി നടത്തുന്ന ഡ്രോണ്‍ നിരീക്ഷണം മാര്‍ച്ച് അവസാനം വരെ തുടരുമെന്ന് മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍. സുബൈര്‍ അറിയിച്ചു.
വന്യജീവികളുടെ സാന്നിധ്യവും വനത്തിനകത്ത് അനധികൃതമായി കടന്നുകയറി കാട്ടുതീ ഇടുന്ന സംഭവങ്ങളും പെട്ടെന്ന് കണ്ടെത്തി നിയന്ത്രിക്കാന്‍ ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
അഞ്ച് കിലോമീറ്ററിലധികം ദൂര പരിധിയിലുള്ള ഒന്നിലധികം ഡ്രോണുകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്.

Leave a Reply

spot_img

Related articles

മനുഷ്യ- വന്യജീവി സംഘർഷം നേരിടാൻ പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ട്, അത്യാധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉൾപ്പെടുത്തി വനംവകുപ്പിനെ സമഗ്രമായി നവീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ. വന്യമൃഗങ്ങളെ നേരിടാൻ പോകുന്ന ഉദ്യോഗസ്ഥർക്ക്...

സി-ഡിറ്റിൽ മാധ്യമ പഠനം

സംസ്ഥാന സർക്കാർ സ്ഥാപനമായ സി- ഡിറ്റ് തിരുവനന്തപുരത്ത് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ ഇൻ ഡിജിറ്റൽ വിഡിയോഗ്രഫി, ഡിപ്ലോമ ഇൻ...

മാസപ്പടി കേസ്: ഇ.ഡിക്കെതിരെ റിയാസിന്റെ സുഹൃത്ത്; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി

മാസപ്പടി കേസിൽ പി.എ. മുഹമ്മദ് റിയാസിനെതിരെ നൽകിയ മൊഴി പിൻവലിക്കാനായി അദ്ദേഹത്തിന്റെ സുഹൃത്ത് ഹസൻ വാരിസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) സത്യവാങ്മൂലം നൽകി. മുഹമ്മദ്...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസ്: അന്വേഷണ പുരോഗതിയിലെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ ശക്തമായ ഇടപെടൽ

എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ടതും സംസ്ഥാനത്തുടനീളം വലിയ കോളിളക്കം സൃഷ്ടിച്ചതുമായ 15.85 കോടി രൂപയുടെ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ...