കുട്ടികളിലും യുവാക്കളിലും വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗവും അക്രമോത്സുകതയും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (30. 03 . 25) വിളിച്ചയോഗം നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലേക്ക് മാറ്റി. രാവിലെ 10 മണിക്കാണ് യോഗം. നേരത്തെ മാസ്കറ്റ് ഹോട്ടലിലായിരുന്നു തീരുമാനിച്ചിരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് കർമപദ്ധതി തയ്യാറാക്കാൻ വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗമാണ് നടക്കുക.