കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്‌മീർ സന്ദർശിക്കും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്‌മീർ സന്ദർശിക്കും. കത്വയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്‌ച നടത്തും. കത്വ ജില്ലയിൽ ഭീകരരും പോലീസും തമ്മിൽ വൻ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. വെടിവെയ്പ്പിൽ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പോലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിക്കുകയും ചെയ്തു.പാകിസ്ത‌ാൻ ആസ്ഥാനമായുള്ള ജെയ്ഷെ-ഇ-മുഹമ്മദ് (ജെഇഎം) സംഘടനയിൽപ്പെട്ട തീവ്രവാദികൾക്കായി ജമ്മു കശ്‌മീർ പൊലീസിന്റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Leave a Reply

spot_img

Related articles

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ വർധിക്കുമെന്ന് റിപ്പോർട്ട്

രാജ്യത്ത് പെട്രോൾ , ഡീസൽ വില ഉടൻ വർധിക്കുമെന്ന് റിപ്പോർട്ട് .ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വിലവർധന പ്രതീക്ഷിക്കുന്നത്.മേയ് 15...

പശ്ചിമ ബംഗാളിൽ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് വെടിയേറ്റ് മരിച്ചു

പശ്ചിമ ബംഗാളിൽ പ്രമുഖ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ചന്ദ്രനാഥ് റായ് വെടിയേറ്റ് മരിച്ചു.നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യഗ്രാമിലായിരുന്നു ആക്രമണം....

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യം

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാജ്യം.88 മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷന്‍ സിന്ദൂറില്‍ 9 ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ പൂര്‍ണമായി തകര്‍ത്തത്.പാക്കിസ്ഥാനിലെ ഭീകര സംഘടനകളുടെ ഉന്നതരെയടക്കം...

പഞ്ചാബിൽ രണ്ടിടത്ത് സ്ഫോടനം

പഞ്ചാബിൽ രണ്ടിടത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ സ്ഫോടനം.അമൃത്സറിലും ജലന്ധറിലുമാണ് സ്ഫോടനമുണ്ടായത്.ജലന്ധറിൽ ചൊവ്വാ ഴ്ച രാത്രി എട്ടോടെ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം നിർത്തിയിട്ടിരുന്ന ഇ രുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.ഇത്...