തിരുവല്ലയിൽ ലഹരി മാഫിയയിലെ പ്രധാനി പിടിയിൽ. 10 വയസുള്ള മകനെ മറയാക്കിയാണ് ലഹരി വിൽപ്പന നടത്തിയത്. തിരുവല്ല സ്വദേശി ഷെമീർ ആണ് പിടിയിലായത്. എംഡിഎംഎ കവറിൽ ആക്കി മകന്റെ ശരീരത്തിൽ ഒട്ടിച്ചു വച്ചായിരുന്നു ലഹരി കച്ചവടം. 3.7 8 ഗ്രാം എംഡിഎംഎ ആണ് പിടികൂടിയത്.തിരുവല്ല ഡിവൈഎസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്