ലഹരിയെ കുറിച്ച് പൊലീസിന് വിവരം നൽകി’; കണ്ണൂരിൽ യുവാവിനെ മർദിച്ച് സുഹൃത്തുക്കളായ ഏഴ് പേർ

കണ്ണൂരിൽ ലഹരിയെ കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന് ആരോപിച്ച് യുവാവിന് സുഹൃത്തുക്കളുടെ മർദ്ദനം. എടക്കാട് സ്വദേശി റിസൽ പരുക്കേറ്റ് ചികിത്സയിലാണ്. സുഹൃത്തുക്കളായ ഏഴ് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.നാല് പേർ അറസ്റ്റിലായി. ജെറിസ്, ഫറാസ്, ഇസ്ഹാഖ്, ഷബീബ് എന്നിവരാണ് അറസ്റ്റിലായത്. ആശുപത്രിയിൽ കഴിയുന്ന റിസൽ വിഷം കഴിച്ച് ആത്മഹത്യക്കും ശ്രമിച്ചു.അതേസമയം കൊച്ചി നെടുമ്പാശ്ശേരിയിൽ 4 കിലോ ക‌ഞ്ചാവുമായി ഊബർ ഡ്രൈവറായ യുവാവ് പിടിയിൽ. കൊല്ലം സ്വദേശിയായ റാഷിദ് ആണ് പിടിയിലായത്. ഊബർ ഡ്രൈവറായ റാഷിദ് വിൽപ്പനയ്ക്കായാണ് ക‍ഞ്ചാവ് എത്തിച്ചതെന്ന് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...