കോട്ടയം പനച്ചിക്കാട് മാളികക്കടവ് പാലത്തിന് സമീപം വെള്ളത്തിൽ വീണ് താറാവ് കർഷക തൊഴിലാളി മരിച്ചു..
പാത്താമുട്ടം തേവരകുന്നേൽ സദാനന്ദനാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
വള്ളവും മൊബൈൽ ഫോണും പാലത്തിന് സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്.
മീൻ പിടിക്കാൻ എത്തിയതാണെന്നാണ് സംശയിക്കുന്നത്.