‘ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കേണ്ടത് കർ‌ത്തവ്യം’; മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ

റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെയാണെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.നിരവധി സംസ്‌കാരങ്ങളും ഉപദേശീയതകളും കോര്‍ത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിന് രൂപം നല്‍കാന്‍ ഭരണഘടനാ നിർമാതാക്കള്‍ക്ക് സാധിച്ചു. ഭരണഘടനയില്‍ അന്തര്‍ലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓർമിപ്പിക്കുന്നത്

Leave a Reply

spot_img

Related articles

ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്; മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായ പദ്ധതികളും നിര്‍ത്താന്‍ ഉത്തരവ്

ബംഗ്ലാദേശിനെതിരെ കടുത്ത നടപടിയുമായി ട്രംപ്. ബംഗ്ലാദേശ് സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവെയ്ക്കാന്‍ ഉത്തരവിട്ടു. മുഹമ്മദ് യുനുസ് സര്‍ക്കാരിനുള്ള എല്ലാ സഹായപദ്ധതികളും നിര്‍ത്താനാണ് ഉത്തരവ്. കോണ്‍ട്രാക്റ്റുകള്‍,...

‘പഞ്ചാരക്കൊല്ലിയിലെ കടുവയെ കൊല്ലരുത്; ഉത്തരവ് നിയമ വിരുദ്ധം; കേരളം പതിവ് പോലെ നിയമം ലംഘിക്കുന്നു’; മേനക ഗാന്ധി

വയനാട് പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലാനുള്ള കേരളത്തിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായി മേനക ഗാന്ധി. കടുവയെ വെടിവച്ച് കൊല്ലരുതെന്ന് കേന്ദ്ര...

ആലപ്പുഴയിൽ ബാർ ജീവനക്കാരന് കുത്തേറ്റു; ഒരാൾ അറസ്സിൽ

ആലപ്പുഴ മാരാരിക്കുളത്ത് മദ്യ ലഹരിയിൽ യുവാവ് ബാർ ജീവനക്കാരനെ വെട്ടിയും കുത്തിയും കൊലപ്പെടുത്താൻ ശ്രമം . മാരാരിക്കുളം പൊലീസ് സ്റ്റേഷന് സമീപത്തെ കഞ്ഞിക്കുഴി SS...

‘ദിസ് ഡീൽ ഈസ് വിത്ത് ഡെവിൾ’ ;കാത്തിരിപ്പിന് വിരാമമിട്ട് എമ്പുരാന്റെ ടീസര്‍ പുറത്ത്

പ്രേക്ഷകരുടെ ഏറെനാളായുള്ള കാത്തിരിപ്പിന് വിരാമമായി എമ്പുരാന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത്. ആദ്യചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഇറങ്ങുന്ന ഈ ചിത്രം...