ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ ആർ മധുവിൻ്റെ വിദ്വേഷ പ്രസംഗത്തിൽ പരാതി നൽകി ഡി വൈ എഫ് ഐ. കൊല്ലം റൂറൽ ജില്ലാ മേധാവിയ്ക്ക് പരാതി നൽകി. എൻ ആർ മധുവിൻ്റെ പ്രസംഗം വംശീയ- ജാതീയ അധിക്ഷേപമെന്നും ഇയാൾക്ക് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹനാണ് പരാതി നൽകിയത്. എൻ ആർ മധുവിൻ്റെ ഈ പ്രസംഗം ജാതീയ – അധിക്ഷേപമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐയുടെ പരാതി.ദളിത് ആക്രോസിറ്റി നിയമപ്രകാരം എൻ ആർ മധുവിൻ്റെ പ്രസംഗത്തിന് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഡി വൈ എഫ് ഐ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. വംശീയ അധിക്ഷേപമാണ് പ്രസംഗത്തിൽ ഉടനീളം ആർ എസ് എസ് നേതാവ് എൻ ആർ മധു നടത്തുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. എൻ ആർ മധുവിന് കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയാണ് കൊല്ലം റൂറൽ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയത്.വേടനെതിരെ എൻ.ആർ മധു ഇന്നലെയാണ് രംഗത്തെത്തിയത്. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.