ഡിവൈഎഫ്‌ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍

ഡിവൈഎഫ്‌ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍.അഞ്ചു ദിവസത്തേക്കാണ് അടിയന്തര പരോള്‍ ഹൈക്കോടതി അനുവദിച്ചത്.പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്.
നേരത്തെ വി കെ നിഷാദിന് പരോള്‍ നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ കഴിഞ്ഞ നവംബറിലാണ് വി കെ നിഷാദിനെയും ടി സി നന്ദകുമാറിനെയും 20 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്. 30 ദിവസം കഴിഞ്ഞപ്പോഴേക്കും നിഷാദിന് പരോള്‍ ലഭിച്ചു. പരോള്‍ നീട്ടി നീട്ടി നല്‍കിയതോടെ, 30 ദിവസത്തോളം പുറത്തു കഴിഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് നിഷാദ് തിരികെ ജയിലിലെത്തിയത്. ജയിലില്‍ കഴിയവെ, 2025 ലെ ഡിസംബറില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നിഷാദ് പയ്യന്നൂർ നഗരസഭയിലേക്ക് വിജയിച്ചിരുന്നു. നാമനിർദേശ പത്രിക സമർപ്പിച്ചശേഷമായിരുന്നു നിഷാദിനെ ശിക്ഷിച്ചത്.

Leave a Reply

spot_img

Related articles

എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി

പതിനാറാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്ഞ തുടങ്ങി.രാവിലെ 9 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങിയത്. പ്രോടേം സ്പീക്കറായ ജി സുധാകരനാണ് പുതിയ അംഗങ്ങൾക്ക് സത്യവാചകം...

കോട്ടയം ബിസിഎം കോളേജിന് ഒട്ടോണമസ് പദവി

കോട്ടയം ബിസിഎം കോളേജിന് ഒട്ടോണമസ് പദവി.കോളജിന്റെ ഉന്നത അക്കാദമിക് നിലവാരം, സ്ഥിരതയാർന്ന മികച്ച വിജയ ശതമാനം യൂണിവേഴ്സിറ്റി റാങ്കുകൾ, ശാന്തമായ പഠനാന്തരീക്ഷം അടിസ്ഥാന സൗകര്യങ്ങളുടെ...

വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഎം ജില്ലാ കമ്മറ്റിയില്‍ അനുമതി തേടി യു. പ്രതിഭ

വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഎം ജില്ലാ കമ്മറ്റിയില്‍ പാർട്ടിയുടെ അനുമതി തേടി മുൻ എംഎല്‍എ യു. പ്രതിഭ.മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങള്‍...

പൂർണമായും ജനങ്ങള്‍ക്ക് വേണ്ടിയുള്ള സേവനങ്ങളില്‍ കേന്ദ്രീകരിക്കുമെന്ന് രമേശ് പിഷാരടി

ഇനിമുതല്‍ പൂർണമായും ജനങ്ങള്‍ക്ക് വേണ്ടിയുള്ള സേവനങ്ങളില്‍ കേന്ദ്രീകരിക്കുമെന്ന് നിയുക്ത എംഎല്‍എ രമേശ് പിഷാരടി.ഇതിന്റെ ഭാഗമായി തന്റെ സിനിമകളും സ്റ്റേജ് ഷോകളും പൂർണമായി ഒഴിവാക്കുകയാണെന്ന് അദ്ദേഹം...