സാമ്പത്തിക തട്ടിപ്പില്‍ ഗ്രേഡ്‌സ് എസ് ഐ കസ്റ്റഡിയില്‍. കൊടുങ്ങല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഷഫീര്‍ ബാബുവിനെ കര്‍ണാടക പൊലീസ് ആണ് കസ്റ്റഡയില്‍ എടുത്തത്. മൂന്നര കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ഷഫീര്‍ ബാബുവിനെ കസ്റ്റഡിയിലെടുത്തത്. ഇരിങ്ങാലക്കുട പൊലീസ് കോട്ടേഴ്‌സില്‍ എത്തിയാണ് കര്‍ണാടക പൊലീസ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്.ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ഗൂഢാലോചന കുറ്റത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് എന്നാണ് കേരള പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ ഷഫീര്‍ ബാബുവിനെ കര്‍ണാടക പൊലീസ് വിശദമായി ചോദ്യം ചെയ്യും.