ഛത്തീസ്‌ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയിൽ ഇ ഡി റെയ്‌ഡ്

ഛത്തീസ്‌ഗഢ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ വസതിയിൽ ഇ ഡി റെയ്‌ഡ്.റായ്‌പൂരിലെ ഭിലായിലെ വസതിയിലാണ് റെയ്‌ഡ്‌ നടത്തുന്നത്. ഇന്ന് നിയമസഭയിൽ തമിഴ്‌നാട്ടിൽ അദാനിക്ക് വേണ്ടി മരങ്ങൾ മുറിക്കുന്ന വിഷയം ഉന്നയിക്കേണ്ടതായിരുന്നുവെന്നും ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും ദുപേഷ് ബാഗേൽ പറഞ്ഞു. അദ്ദേഹത്തിൻ്റെ മകന് എതിരായ മദ്യ കുംബകോണ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. റെയ്‌ഡിന് പിന്നാലെ എക്സിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഈ വർഷം മാർച്ചിൽ ഭൂപേഷിന്റെ മകനായ ചൈതന്യ ബാഗേലിൻ്റെ വീട്ടിൽ കേന്ദ്ര അന്വേഷണ ഏജൻസി സമാനമായ റെയ്‌ഡ് നടത്തിയിരുന്നു.മദ്യ കുംഭകോണ കേസിന് പിന്നിൽ പ്രവർത്തിച്ചവരിൽ ചൈതന്യ ബാഗേലാണെന്ന് സംശയിക്കുന്നതായി ഇഡി നേരത്തെ പറഞ്ഞിരുന്നു. ഛത്തീസ്‌ഗഢ് മദ്യ അഴിമതി സംസ്ഥാന ഗജനാവിൽ വലിയ നഷ്ടമുണ്ടാക്കിയിരുന്നു. 2,100 കോടി രൂപയുടെ വരുമാനം മദ്യ സിൻഡിക്കേറ്റിന് ലഭിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. മഹാദേവ് വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് മാർച്ചിൽ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. എന്നാൽ റെയ്‌ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.

Leave a Reply

spot_img

Related articles

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു.സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട്...

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം,...