കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്; വിദ്യാഭ്യാസ അവാര്‍ഡും വിവിധ ആനുകൂല്യങ്ങളും വിതരണം ചെയ്തു

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളായവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.സി പരീക്ഷകളില്‍ വിജയം നേടിയവർക്കുള്ള വിദ്യാഭ്യാസ അവാര്‍ഡും വിവിധ ആനുകൂല്യ വിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ നിർവഹിച്ചു. പഠനത്തിൽ മുന്നിൽ നിൽക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഉത്തരവാദിത്വവും ലക്ഷ്യബോധവും കൂടുതൽ വ്യക്തമാക്കി നൽകുകയാണ് ഇത്തരം പരിപാടികളുടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പബ്ലിക് സർവീസ് കമ്മീഷൻ മുഖേന രാജ്യത്ത് 60,000 പേർക്കാണ് കഴിഞ്ഞവർഷം ജോലി നൽകിയത്. ഇതിൽ 34000 ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് നിയമനം നടത്തിയത് കേരളത്തിലാണെന്നാണ് യു.പി.എസിയുടെ കണക്ക് വ്യക്തമാക്കുന്നത്. ഇത് വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

കാർഷിക- കർഷക തൊഴിലാളികളുടെ മേഖലയിലും ഏറെ മാറ്റങ്ങൾ ഉണ്ടായി. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൂടുതൽ ഉൽപാദനക്ഷമമായ കൃഷിരീതികൾ വികസിപ്പിച്ചു. പുതിയ സ്റ്റാർട്ടപ്പുകളും കമ്പനികളും പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കിയതെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ചൽ വി വി ടി എം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി എസ് സുപാൽ എം.എൽ.എ അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എം.പി വിശിഷ്ടാതിഥിയായി. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം ജയശ്രീ, എ നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം അംബികകുമാരി, ഗ്രാമപഞ്ചായത്ത് അംഗം ജി രാജു, ബോർഡ് ഡയറക്ടർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ എസ് മുഹമ്മദ് സിയാദ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

2023-24 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.സി പരീക്ഷകളില്‍ വിജയം കരസ്ഥമാക്കിയ 8,137 വിദ്യാര്‍ഥികള്‍ക്ക് 2,46,73,500 രൂപയാണ് വിതരണം ചെയ്യുന്നത്. കൂടാതെ അംഗങ്ങൾക്കുള്ള ചികിത്സ ആനുകൂല്യവും വിവാഹാനുകൂല്യവും മരണാനന്തര അധിവര്‍ഷാനുകൂല്യവും പരിപാടിയോടനുബന്ധിച്ച് വിതരണം ചെയ്തു.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...