പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. കൂടാതെ വിറ്റാമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട.
ചിലര്‍ക്ക് മുട്ടയുടെ വെള്ള മാത്രമാണ് ഇഷ്ടമെങ്കില്‍ മറ്റുചിലര്‍ക്ക് മഞ്ഞയോടാണ് പ്രിയം. ശരിക്കും മുട്ടയുടെ വെള്ളയാണോ മുട്ടയുടെ മഞ്ഞയാണോ ഗുണത്തില്‍ കേമന്‍ എന്ന സംശയം പലര്‍ക്കുമുണ്ട്. നമ്മുക്ക് അതൊന്ന് പരിശോധിക്കാം.
മുട്ടയുടെ വെള്ളയും മഞ്ഞയും ആരോഗ്യത്തിന് നല്ലത് തന്നെയാണ്. മുട്ടയുടെ വെള്ളയില്‍ നിന്നും മഞ്ഞയില്‍ നിന്നും ധാരാളം പ്രോട്ടീന്‍ ലഭിക്കും.
അതേസമയം വെള്ളയില്‍ കലോറി കുറവായിരിക്കും. മഞ്ഞയില്‍ കലോറി കൂടുതലും.
മഞ്ഞയില്‍ നിന്ന് വിറ്റാമിനും മിനറലുകളും ധാരാളം കിട്ടുമ്പോള്‍ വെള്ളയില്‍ അവ കുറവായിരിക്കും.
വിറ്റമിനുകളായ എ, ഡി, ഇ, കെ എന്നിവ കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡിന്റെയും കലവറയാണ് മുട്ടയുടെ മഞ്ഞ.
മുട്ടയുടെ വെള്ളക്കും മഞ്ഞക്കും അവരുടേതായ പോസിറ്റീവും നെഗറ്റീവും ഉണ്ട്. അതിനാല്‍ അവയുടെ ഉപഭോഗം ഓരോ വ്യക്തിയുടെയുംം പോഷക ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു.