കോയമ്പത്തൂരിൽ നിന്ന് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് വാളയാറിലെ എക്സൈസ് ചെക് പോസ്റ്റിൽ വെച്ച് ഉദ്യോഗസ്ഥർ പിടികൂടിയത്.പശ്ചിമ ബംഗാൾ സ്വദേശിയാണ് ബസിൽ കഞ്ചാവ് കൊണ്ടുവന്നിരുന്നത്.കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലായിരുന്നു സംഭവം.പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ഇനാമുൽ ഹഖാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആകെ എട്ട് കിലോ കഞ്ചാവാണ് ഇയാളുടെ കൈവശമുണ്ടായിരുന്നതെന്ന് എക്സൈസ് അധികൃതർ വെളിപ്പെടുത്തി.