മലയാളി യുവനടി അഞ്ജു കൃഷ്‌ണ ഉൾപ്പെടെ എട്ടുപേർ ചെന്നൈയിൽ ലഹരി വസ്‌തുക്കളുമായി പിടിയിൽ

മലയാളി യുവനടി അഞ്ജു കൃഷ്‌ണ തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരുണപ്പെടെ എട്ടുപേർ ചെന്നൈയിൽ ലഹരിവസ്‌തുക്കളുമായി പിടിയിൽ.തമിഴ് സിനിമയായ വെള്ളിമലൈ, ജോജു ജോർജ് നായകനായ ‘ആരോ’ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടിയാണ് അഞ്ജു കൃഷ്‌ണ.രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം ചെന്നൈ പോലീസിൻ്റെ പിടിയിലായത്.പോലീസ് ആവശ്യക്കാരെന്ന വ്യാജേന ഇടപാടുകാരനായ വെങ്കിടേഷ് കുമാറിനെ സമീപിക്കുകയായിരുന്നു. തുടർന്ന് വത്സരവാക്കത്ത് വെച്ച് ലഹരിമരുന്ന് കൈമാറാൻ കാറിലെത്തിയ വെങ്കിടേഷ് കുമാറിനെയും സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.അഞ്ജു കൃഷ്ണ, വിൻസി നിവേദ എന്നിവർക്കൊപ്പം കാർത്തിക് രാജ, യശ്വന്ത്, ശ്രീറാം, അൽവിബിൻഷ, വെങ്കിടേഷ് കുമാർ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. സിനിമയുമായി ബന്ധപ്പെട്ട പാർട്ടികളിൽ ലഹരി എത്തിച്ചുനൽകുന്നവരാണ് ഈ സംഘമെന്ന് പോലീസ് പറഞ്ഞു.

Leave a Reply

spot_img

Related articles

എരുമേലിയിൽ കള്ളപ്പണവുമായി ഒരാൾ പിടിയിൽ

എരുമേലിയിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണവുമായി ഒരാൾ പിടിയിൽ.കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമാണ് മതിയായ രേഖകളില്ലാതെ കൊണ്ട് വന്ന അറുപത് ലക്ഷത്തിലധികം...

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം

കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം.ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം മർദിച്ചത്. യുവതിയുമായി ലൈം ഗികബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചതോടെ ക്രൂരമായി മർദിച്ചെന്നാണ് എഫ്ഐആർ....

മോട്ടിവേഷനൽ സ്‌പീക്കറായ ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ പീഡന കേസിൽ അറസ്‌റ്റിൽ

മോട്ടിവേഷനൽ സ്‌പീക്കറായ, ഹയർ സെക്കൻഡറി സ്‌കൂൾ മുൻ പ്രിൻസിപ്പൽ പീഡന കേസിൽ അറസ്‌റ്റിൽ.കണ്ണൂർ മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാടിലെ കുന്നത്ത് വീട്ടിൽ കെ.സി. ഷാജുവിനെയാണ് (59)...

പാലാ മുരിക്കുംപുഴയിൽ വീണ്ടും കൊലപാതകം

പാലാ മുരിക്കുംപുഴയിൽ വീണ്ടും കൊലപാതകം.കെട്ടിട നിർമ്മാണ തൊഴിലാളികൾ തമ്മിലുള്ള വാക്ക് തർക്കത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശിയായ ഷാജി യാണ് ചവിട്ടേറ്റ് കൊല്ലപ്പെട്ടത്.45 വയസ്സായിരുന്നു.ഒപ്പം താമസിച്ചിരുന്ന...