കോട്ടയത്ത് പനിബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

കോട്ടയത്ത് പനിബാധിച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.കോട്ടയം എം.ഡി സെമിനാരി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിയും ഒളശ്ശ പീടിക പറമ്പിൽ മജീഷിൻ്റെയും, ശ്രീനി മോളുടെയും മകൻ ആദിദേവാണ് മരിച്ചത്.13 വയസായിരുന്നു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കുകയാണ് കുട്ടിയുടെ അന്ത്യം.കഴിഞ്ഞയാഴ്ചയാണ് ആദ്യദേവിന് പനി ബാധിച്ചതിനെ തുടർന്ന് ചികിത്സ തേടിയത്.എന്നാൽ രോഗബാധ കുറയാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തലച്ചോറിലേക്ക് അണുബാധ ബാധിച്ചതായി തിരിച്ചറിഞ്ഞ് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ അന്ത്യം സംഭവിച്ചു.സംസ്ക്കാരം ഇന്ന് 3 മണിക്ക് വീട്ടു വളപ്പിൽ നടക്കും.സഹോദരൻ – വസുദേവ് (എം.ഡി സ്കൂൾ വിദ്യാർത്ഥി)

Leave a Reply

spot_img

Related articles

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...

പ്രധാനമന്ത്രി ഈമാസം 11ന് കൊച്ചിയിൽ

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 11ന് കൊച്ചിയിൽ.കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിവിധ റെയിൽവേ പദ്ധതികളുടെയും പുതിയ ട്രെയിനുകളുടെയും ഉദ്ഘാടനം അദ്ദേഹം നിർവ്വഹിക്കും. കൊച്ചിയിലും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിലുമാണു പ്രധാനമന്ത്രി...