മലയാളത്തിൻ്റെ എക്കാലത്തേയും പ്രിയപ്പെട്ട താരമായ ഷീലയുടെ സാന്നിദ്ധ്യത്തിലൂടെ ഏറെ ശ്രദ്ധേയമാകുന്ന ചിത്രമാണ് ഒരു കഥ നല്ല കഥ.ബ്രൈറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രം പ്രസാദ് വാളാച്ചേരിയാണ് സംവിധാനം ചെയ്യുന്നത്.ഈ ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ചും, മ്യൂസിക്ക് ലോഞ്ചും ഇക്കഴിഞ്ഞ ദിവസം കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ വച്ചു നടന്നു.ലളിതമായ ചടങ്ങിൽ പ്രശസ്ത നടൻ കോട്ടയം രമേഷാണ് ഈ പ്രകാശന കർമ്മം നിർവ്വഹിച്ചത്. സംവിധായകൻ പ്രസാദ് വാളാച്ചേരി, ഗായിക അഖിലാ ആനന്ദ് എന്നിവരും അണിയറ പ്രവർത്തകരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഒരു കാലത്ത് മലയാള സിനിമയിലെ പ്രബല ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിൻ്റെ ഉടമ മരിച്ചതിനു ശേഷം അദ്ദേഹത്തിൻ്റെ സഹധർമ്മിണിക്ക് ഒരു സിനിമ നിർമ്മിക്കണമെന്ന ആഗ്രഹമുണ്ടാകുന്നു. അതിനായി ഇറങ്ങിത്തിരിച്ച നിർമ്മാതാവിൻ്റെ ഭാര്യക്ക് പുതിയ കാലഘട്ടത്തിലെ സിനിമയുടെ സ്ഥിതിവിശേഷങ്ങൾ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. വലിയ പ്രതിൽന്ധികളായിരുന്നു അവർക്ക് ഇതുമായി ബന്ധപ്പെടുമ്പോൾ നേരിടേണ്ടി വന്നത്. അതിനെയെല്ലാം സ്വന്തം ഇച്ഛാശക്തിയിലൂടെ നേരിട്ട് ഒരു സിനിമ നിർമ്മിച്ച് പ്രേക്ഷകർക്കു സമർപ്പിക്കുന്നു. ഒരു കഥ നല്ല കഥ എന്ന സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നത് ഈ കഥയാണ്.വലിയ താരനിരയുടെ അകമ്പടിയോടെയും, ആകർഷകമായ മുഹൂർത്തങ്ങളിലൂടെയും ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.നിർമ്മാതാവിൻ്റെ ഭാര്യാ വേഷത്തിലെത്തുന്നത് പ്രശസ്ത നടി ഷീലയാണ്.അംബിക, ശങ്കർ, കോട്ടയം രമേഷ്,ഇടവേള ബാബു, ദിനേശ് പണിക്കർ, നന്ദകിഷോർ, നിഷാ സാരംഗ്, റിയാസ് നർമ്മ കല,ബാലാജി ശർമ്മ, കെ.കെ. സുധാകരൻ,സാബു തിരുവല്ല, ബ്രൈറ്റ് തോംസൺ,ബ്രൈറ്റ് തോംസണിൻ്റെ ഗാനങ്ങൾക്ക് പ്രണവം മധു ഈണം പകർന്നിരിക്കുന്നു..എസ്.പി. വെങ്കിടേഷാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.വേണുഗോപാൽ, അഖിലാ ആനന്ദ്. ഋതു കൃഷ്ണ, സ്റ്റാർ സിംഗർ വിജയി സരിത രാജീവ് എന്നിവരാണ് ഗായകർ.ഛായാഗ്രഹണം – വിപിൻ.എഡിറ്റിംഗ് പി.സി.മോഹനൻഅസ്സോസ്സിയേറ്റ് ഡയറക്ടർ -ജയകൃഷ്ണൻ തൊടുപുഴകോസ്റ്റ്യും ഡിസൈൻ -ദേവൻ തിരുവനന്തപുരം, പി ആർ ഓ വാഴൂർ ജോസ്.വാഗമൺ, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.