എലപ്പുള്ളി ബ്രൂവറി; ഒയാസിസ് കമ്പനിക്ക് വെള്ളം അനുവദിച്ച് സിപിഐഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത്

പാലക്കാട് എലപ്പുള്ളിയില്‍ ഒയാസിസ് കമ്പനിക്ക് കെട്ടിട നിര്‍മ്മാണത്തിന് വെള്ളം അനുവദിച്ച് സിപിഐഎം ഭരിക്കുന്ന പുതുശ്ശേരി പഞ്ചായത്ത്.കോണ്‍ഗ്രസ്, ബിജെപി അംഗങ്ങളുടെ എതിര്‍പ്പ് വോട്ടെടുപ്പിലൂടെ മറികടന്നാണ് പഞ്ചായത്ത് ഭരണസമിതി കമ്പനിക്ക് വെള്ളം നല്‍കുന്നത്. കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ മുഴുവന്‍ വെള്ളവും വാളയാര്‍കോരയാര്‍ പുഴയില്‍ നിന്നും നല്‍കാനാണ് തീരുമാനം.

ഇന്നലെ ചേര്‍ന്ന ഭരണസമിതി യോഗത്തിലായിരുന്നു കെട്ടിട നിര്‍മ്മാണത്തിന് വെള്ളം ആവശ്യപ്പെട്ടുകൊണ്ടുള്ള കമ്പനിയുടെ കത്ത് ചര്‍ച്ചയ്‌ക്കെടുത്തത്. കൃഷിക്കും ശുദ്ധജലത്തിനും ഉപയോഗിക്കുന്ന പുഴയില്‍ നിന്ന് കമ്പനി നിര്‍മ്മാണത്തിന് വെള്ളം നല്‍കരുതെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. തര്‍ക്കമായതോടെ വിഷയം വോട്ടെടുപ്പിലേക്ക് നീങ്ങി.

രണ്ട് സ്വതന്ത്രര്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ കമ്പനിക്ക് വെള്ളം നല്‍കുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. അതേസമയം, കമ്പനിക്ക് വെള്ളം നല്‍കിയാല്‍ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്ന് കോണ്‍ഗ്രസും ബിജെപിയും വ്യക്തമാക്കി. ഒയാസിസ് കമ്പനിക്ക് മദ്യ നിര്‍മ്മാണശാലയുടെ കെട്ടിടം നിര്‍മ്മിക്കാന്‍ ഇതുവരെയും എലപ്പുള്ളി പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ല.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...