റാന്നി പഴവങ്ങാടി മുക്കാലുമൺ ചക്ക തറയിൽ വീട്ടിൽ സക്കറിയ മാത്യു (ബാബു-75), ഭാര്യ അന്നമ്മ സക്കറിയ (കുഞ്ഞു മോൾ-70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടത്. . എറണാകുളത്തുള്ള മകൻ ഫോണിൽ വിളിച്ച് കിട്ടാത്തതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വാർഡുമെംമ്പറും പോലീസും നാട്ടുകാരും ചേർന്ന് വ്യാഴാഴ്ച്‌ച ഉച്ചക്ക് ഒരു മണിയോടെ കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ റാന്നി പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു. മരണകാരണം വ്യക്തമല്ല. പോലിസ് അന്വേഷണം തുടങ്ങി.