പാലക്കാട് : പാലക്കാട് കുത്തനൂരിൽ സൂര്യാതപമേറ്റ് ഒരാൾ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസനാണ് (65) മരിച്ചത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്.
ഹരിദാസനെ വീടിന് സമീപത്ത് നിന്നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
സൂര്യാതപമേറ്റാണ് മരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്.