കാഞ്ഞിരപ്പള്ളി കൊരട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.
തിങ്കളാഴ്ച്ച വൈകുന്നേരം 6.45 ഓടെ കൊരട്ടി കാന്താരിവളവിന് സമീപം വെച്ചാണ് അപകടമുണ്ടായത്.
തിരുവനന്തപുരം കരിമ്പിൻ കോട് ഊരാളിക്കോണം സ്വദേശിയായ ബഷീറുദ്ദീൻ (74) ആണ് മരിച്ചത്.
തിങ്കളാഴ്ച്ച വൈകുന്നേരം 6.45 ഓടെയാണ് അപകടമുണ്ടായത്.
തുടർന്ന് ഇയാളെ എരുമേലി പോലീസ് നേതൃത്വത്തിൽ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ചികിത്സയിലിരിക്കേ രാത്രി 11 ഓടെ മരണമടയുകയായിരുന്നു.
കാഞ്ഞിരപ്പള്ളിയിലെ ബന്ധു വീട്ടിലേക്ക് എത്തിയതായിരുന്നു ബഷീർ.
കാഞ്ഞിരപ്പള്ളിയിൽ ബന്ധുവിൻ്റെ മരണാനന്തര ചടങ്ങിന് എത്തിയ ശേഷം തിരികെ കട്ടപ്പനക്ക് പോവുകയായിരിന്നു കാറിലുണ്ടായിരുന്നവർ.