വോട്ടർമാരുടെ പേരുകൾ ഉപയോഗിക്കുന്നതിൽ നിന്ന് രാഷ്ട്രീയ പാർട്ടികളെ വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡല്‍ഹി : ആനുകൂല്യങ്ങള്‍ക്കെന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി.

സര്‍വേ എന്നു പറഞ്ഞ് രാഷ്ട്രീയ പാര്‍ട്ടികള്‍ പേര് ചേര്‍ക്കുന്നതിനെതിരെ ലഭിച്ച പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി.

ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് ഇനിയും അഞ്ച് ഘട്ട വോട്ടെടുപ്പുകൾ ബാക്കിനിൽക്കെയാണ് വിവിധ സ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പിനു ശേഷമുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെന്ന വ്യാജേന വോട്ടര്‍മാരുടെ പേര് ചേര്‍ക്കുന്നുവെന്ന വിവരം തിരഞ്ഞടുപ്പ് കമ്മിഷനു ലഭിച്ചത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മിഷന്‍ പുതിയ ഉത്തരവ് ഇറക്കിയത്.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പരിധിയില്‍ വരുന്നതിനാല്‍ ഇത്തരം നടപടിയുമായി മുന്നോട്ടുപോകരുതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍വേയുടെ പേരിലും മറ്റും ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന്റെ മറവില്‍ പേരുകള്‍ ചേര്‍ക്കുന്ന നടപടികള്‍ ഉടനടി നിര്‍ത്തിവയ്ക്കാനും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശം നൽകി.

Leave a Reply

spot_img

Related articles

രാജ്യത്ത് യുപിഐ സേവനങ്ങൾ തടസ്സപ്പെട്ടു, ഓൺലൈൻ ഇടപാടുകൾ താറുമാറായി

രാജ്യത്ത് യുപിഐ (UPI യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റർഫേസ്) സേവനങ്ങൾ തടസ്സപ്പെട്ടതോടെ, ഓൺലൈൻ ഇടപാടുകൾ താറുമാറായി. ഫോണ്‍പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയ വഴി പണം...

സ്വർണവില 70,000 രൂപ കടന്നു

സ്വർണവില പുതിയ റെക്കോർഡുകൾ കുറിക്കുന്നു.ഇന്ന് പവന് 200 രൂപയാണ് കൂടിയത്.ഇതോടെ സ്വർണവില 70,000 രൂപ കടന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണിവില 70,160...

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം; സുപ്രീംകോടതി

രാഷ്ട്രപതിക്ക് വിടുന്ന ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാഷ്ട്രപതിക്ക് സമ്പൂര്‍ണ വീറ്റോ അധികാരമില്ല. രാഷ്ട്രപതി പിടിച്ചുവെക്കുന്ന ബില്ലുകളില്‍ വ്യക്തമായ കാരണം വേണമെന്നും സുപ്രീംകോടതി...

പാസ്പോർട്ടിൽ ദമ്പതികളുടെ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിനു പകരം ഇനി മുതൽ സംയുക്ത പ്രസ്‌താവന മതി

പാസ്പോർട്ടിൽ ഭാര്യയുടേയോ ഭർത്താവിന്റെയോ പേര് ചേർക്കുമ്പോൾ വിവാഹ സർട്ടിഫിക്കറ്റിന് പകരം ഇനി മുതൽ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്‌താവന മതി. ഇതിന്റെ...