ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ ഇന്ന്


ശംഖുമുഖം സുനാമി പാർക്കിൽ വൈകിട്ട് 6 ന്
ലോക്‌സഭാ തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി ബന്ധപ്പെട്ട് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിന്റെ മെഗാഫൈനൽ ഇന്ന് (ഏപ്രിൽ 23) തിരുവനന്തപുരത്ത് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.

തിരുവനന്തപുരം ശംഖുമുഖത്തെ സുനാമി പാർക്കിൽ വൈകിട്ട് ആറ് മണിക്കാണ് മൽസരം.


സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലായി നടന്ന പ്രാഥമികഘട്ട മൽസരങ്ങളിൽ വിജയിച്ചെത്തിയ 18 ടീമുകളിൽ നിന്ന് പ്രിലിമിനറി മൽസരത്തിലൂടെ തിരഞ്ഞെടുക്കുന്ന ആറ് ടീമുകളാണ് മെഗാ ഫൈനലിൽ മാറ്റുരയ്ക്കുക.

വൈകിട്ട് 4 മണിക്ക് പ്രിലിമിനറി മൽസരം ആരംഭിക്കും.


സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുമുള്ള രണ്ട് പേരടങ്ങിയ ടീമുകൾ ഏപ്രിൽ 15 മുതൽ 20 വരെ ആറു കോർപ്പറേഷനുകളിലായി നടന്ന ആദ്യഘട്ട മത്സരത്തിൽ പങ്കെടുത്തിരുന്നു.

പ്രായ, ലിംഗഭേദമന്യേ ഒട്ടേറെ പേർ പങ്കെടുത്ത ക്വിസ് മൽസരങ്ങളിൽ വലിയ ജനപങ്കാളിത്തമാണുണ്ടായത്. 

19 വയസ്സു മുതൽ 65 വയസ്സുവരെ പ്രായമുള്ളവർ മൽസരങ്ങളിൽ പങ്കെടുത്തു.

മെഗാഫൈനലിലേക്ക് ആറ് നഗരസഭകളിൽ നിന്ന് വിജയിച്ചെത്തിയവരിൽ ഭാര്യയും ഭർത്താവും അടങ്ങിയ ടീമും അച്ഛനും മകനും അടങ്ങിയ ടീമുമുണ്ട്.


പ്രാഥമിക ഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച ടീമുകൾക്ക് യഥാക്രമം 5000, 3000, 2000 എന്നിങ്ങനെ സമ്മാനത്തുക ലഭിക്കും.

മെഗാഫൈനലിലെ വിജയികൾക്ക് 10,000 8000, 6000 രൂപ യഥാക്രമം സമ്മാനം ലഭിക്കും.


1951 മുതൽ 2024 വരെയുള്ള ഇന്ത്യയിലെയും കേരളത്തിലെയും തിരഞ്ഞെടുപ്പ് ചരിത്രം, രാഷ്ട്രീയത്തിലെ പ്രധാനസംഭവങ്ങൾ, ആനുകാലിക തിരഞ്ഞെടുപ്പ് വാർത്തകൾ, സ്വതന്ത്ര്യസമരം, പ്രദേശിക ഭരണകൂടങ്ങൾ എന്നിവ അടങ്ങിയ ചോദ്യങ്ങളാണ് തിരഞ്ഞെടുപ്പ് ക്വിസ് മൽസരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

മഹാത്മാഗാന്ധി സർവകലാശാലയിലെ സെക്ഷൻ ഓഫീസർ ടെസിൻ സൈമണാണ് ക്വിസ് മാസ്റ്റർ.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...