ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ പരാതികളും വിവരങ്ങളും പൊതുജനങ്ങൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരെ നേരിൽകണ്ട് അറിയിക്കാം. നിരീക്ഷകരുടെ പേര് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
എറണാകുളം മണ്ഡലം പൊതു നിരീക്ഷക: ശീതൾ ബാസവരാജ് തേലി ഉഗലെ. 2009 ഐഎഎസ് ബാച്ചായ ശീതൾ ബസവരാജ് മഹാരാഷ്ട്ര കേഡറിൽ സോലാപ്പൂർ മുനിസിപ്പൽ കോർപറേഷൻ കമ്മീഷണറാണ്.
എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസം. രാവിലെ 10 മുതൽ 11 വരെയാണ് സന്ദർശന സമയം. ഫോൺ: 8301885801, ഇമെയിൽ: goernakulampc12@gmail.com
ചാലക്കുടി മണ്ഡലം
പൊതു നിരീക്ഷകൻ: റിതേന്ദ്ര നാരായൺ ബസു റോയ് ചൗധരി. 2010 ഐഎഎസ് ബാച്ചാണ്.
ആലുവ പാലസ് ഗസ്റ്റ് ഹൗസിലാണ് താമസം. വൈകിട്ട് 5 മുതൽ 7 വരെയാണ് സന്ദർശന സമയം. ഫോൺ: 8289889103.
എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലെ പോലീസ് നിരീക്ഷക പി.വി റാത്തോഡ്.
എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസം. രാവിലെ 11 മുതൽ 12 വരെയാണ് സന്ദർശന സമയം. ഫോൺ: 9497933009.
എറണാകുളം മണ്ഡലം ചെലവ് വിഭാഗം നിരീക്ഷകൻ പ്രമോദ് കുമാർ. എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസം.