വയനാട്ടിൽ വീണ്ടും ആന; മാനന്തവാടി നഗരത്തിൽ നിരോധനാജ്ഞ; സ്‌കൂളുകൾക്ക് പ്രത്യേക ജാഗ്രത നിർദേശം.
വയനാട്ടില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. മാനന്തവാടിക്കടുത്ത് പായോടാണ് ആനയിറങ്ങിയത്.ആന ഇറങ്ങിയതോടെ നാട്ടുകാർ പരിഭ്രാന്തിയിലായി.നഗരത്തിലുൾപ്പെടെ ആന എത്തിയതോടെ മാനന്തവാടിയിൽ നിലവിൽ നിരോധനാജ്ഞയാണ്.സ്‌കൂളുകള്‍ക്ക് പ്രത്യേക ജാഗ്രതനിര്‍ദേശം നല്‍കിയിട്ടുണ്ട്. റേഡിയോ കോളര്‍ ഘടിപ്പിച്ച ഒറ്റയാനാണ് ഇറങ്ങിയത്.ആന മാനന്തവാടി നഗരത്തിലുമെത്തി. ആന കോടതി വളപ്പില്‍ കയറിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.കര്‍ണാടക വനമേഖലയില്‍ നിന്നെത്തിയ ആനയാണെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പ് ജീവനക്കാരുംപൊലിസും സ്ഥലത്തെത്തിയിട്ടുണ്ട്.ആനയെ വനത്തിലേക്ക് തിരികെ കയറ്റാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.കാട്ടാന ഇറങ്ങിയ സാഹചര്യത്തില്‍ മാനന്തവാടിയില്‍ സ്‌കൂളിലെത്തിയ കുട്ടികളെ പുറത്തിറങ്ങാതെ സുരക്ഷിതമായി നിർത്താൻ നിർദേശമുണ്ട്. വീട്ടില്‍ നിന്നും ഇറങ്ങാത്ത കുട്ടികള്‍ സ്‌കൂളിലേക്ക് പുറപ്പെടരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.