നോ വർക്ക് ഫ്രം ഹോം

കോവിഡ് കാലത്താണല്ലോ ‘വർക്ക് ഫ്രം ഹോം’ തുടങ്ങിയത്. ലോകം ഏകദേശം സാധാരണ ഗതിയിലായതോടെ ജീവനക്കാർ ഓഫീസുകളിൽ എത്തി ജോലി ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. പക്ഷെ വർക്ക് ഫ്രം ഹോം ശീലിച്ച ജോലിക്കാർ തങ്ങൾക്ക് ലഭിച്ച സ്വാതന്ത്ര്യവും ഫ്രീടൈമും അതിൻ്റെ ഊഷ്മളതയും കൈവെടിയാൻ ഒരുക്കമേ അല്ല.

അടുത്തിടെ ഒരു കമ്പനി ജോലി ചെയ്യാൻ തിരിച്ച് ഓഫീസിലേക്ക് വിളിച്ചപ്പോൾ ഒരാൾ പ്രതികരിച്ചത് എങ്ങനെയെന്നോ? ആ ജീവനക്കാരൻ്റെ റെഡ്ഡിറ്റ് പോസ്റ്റ് വൈറലായി. ‘എന്നെ വർക്ക് ഫ്രം ഹോം ചെയ്യാൻ അനുവദിക്കുന്നില്ല.ഞാനെൻ്റെ ഇ-മെയിൽ ഡിലീറ്റ് ചെയ്തു. ടീം സമ്പർക്കവും വേണ്ടെന്നു വെച്ചു. എന്നെ ഇന്നലെ രാത്രി ബോസ് ഫോണിൽ വിളിക്കാൻ ശ്രമിച്ചു. പക്ഷെ എന്നെ കിട്ടിയില്ല. ഓഫീസ് സമയം കഴിഞ്ഞാൽ എന്നെ കോൺടാക്റ്റ് ചെയ്യാൻ പറ്റില്ല.’

പലരും ജീവനക്കാരനെ അനുകൂലിച്ച് കമൻ്റ് ഇട്ടു. ശരിയായ നടപടിയെന്ന് അഭിനന്ദിച്ചു. വർക്ക് ഫ്രം ഹോം തന്നെയാണ് നല്ല ഓപ്ഷൻ എന്ന് ചിലർ പറയുന്നു. കാരണം ഇതിലൂടെ സമയവും പണവും ലാഭകരമായി വിനിയോഗിക്കാം.

Leave a Reply

spot_img

Related articles

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...