ജീവനക്കാര്‍ക്ക് മര്‍ദ്ദനം, മാവൂരില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണി മുടക്ക്

ജീവനക്കാര്‍ക്ക് മര്‍ദ്ദനം, മാവൂരില്‍ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണി മുടക്ക്. കോഴിക്കോട് മാവൂരില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണി മുടക്ക്.ബുധനാഴ്ച രാത്രി മാവൂര്‍ വഴി പോകുന്ന സ്വകാര്യ ബസ്സിലെ ജീവനക്കാരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു എന്ന് ആരോപിച്ചാണ് മിന്നല്‍ പണിമുടക്ക്.മര്‍ദ്ദിച്ചവര്‍ക്കെതിരേ നടപടിയെടുക്കുന്നത് വരെ സമരം തുടരുമെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചു.പരിക്കേറ്റ ബസ് ജീവനക്കാരും നാട്ടുകാരും ആശുപത്രിയില്‍ ചികിത്സയിലാണ്. ജീവനക്കാരുടെ പരാതിയില്‍ മാവൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്.മാവൂര്‍ വഴി കോഴിക്കോട്, കുന്ദമംഗലം, മുക്കം, കൊടുവള്ളി, മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും പോകുന്ന മുഴുവന്‍ ബസ്സുകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം

കണ്ണൂർ കോർപറേഷനിലേക്ക് എൽഡിഎഫ് നടത്തിയ പ്രതിഷേധ മാർച്ചിനിടെ വൻ സംഘർഷം. കോർപറേഷൻ ഓഫീസിന് മുന്നിൽ കയ്യാങ്കളിയിലേക്കെത്തുന്ന സംഭവങ്ങൾ ആണ് ഉണ്ടായത്. മേയറെ ഉൾപ്പെടെ തള്ളിമാറ്റിയതോടെ...

‘രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?’ : മന്ത്രി ഗണേഷ് കുമാർ

'രാജിവെച്ച്‌ പോകുമെന്ന് കരുതേണ്ട, ഇന്ന് ആരുടേയും ചോര കുടിക്കാന്‍ കിട്ടിയില്ലേ?' : മന്ത്രി ഗണേഷ് കുമാർ.രാജിയെക്കുറിച്ചുള്ള അഭ്യൂഹം മാധ്യമങ്ങള്‍ക്ക് മാത്രമാണെന്ന് മന്ത്രി കെ ബി...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കും; തിരുവഞ്ചൂർ രാധാകൃഷ്ണൻ

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ കോട്ടയത്തെ ആകാശപാത പദ്ധതി ആറു മാസത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.കോട്ടയം നഗരത്തിലെ ആകാശപ്പാത പദ്ധതിക്ക് ശാപമോക്ഷം നൽകാൻ...

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു

ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.മാനന്തവാടി കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യ സ്റ്റെഫി (33) ആണ് കോഴിക്കോട്ടെ സ്വകാര്യ...