തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാർ 48 മണിക്കൂർ പണിമുടക്കും

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാർ 48 മണിക്കൂർ പണിമുടക്കും.
സേവന വേതന വ്യവസ്ഥകളിലെ എയർടെലിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് ബിപിടിഎംഎസ്-ബിഎംഎസ് യൂണിയന്റെ നേതൃത്വത്തിൽ കേരളത്തിലെ ആയിരത്തോളം തൊഴിലാളികൾ ഈ മാസം 11,12 തീയതികളിൽ 48 മണിക്കൂർ പണിമുടക്കും.
രാജ്യത്തെ തൊഴിൽ നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ എയർടെൽ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും തൊഴിലാളി യൂണിയനിൽ പ്രവർത്തിക്കുന്നു എന്ന കാരണത്താൽ തൊഴിലാളികളെ കള്ളക്കേസുകളിൽ പെടുത്തുവാനും അകാരണമായി ജോലിയിൽ നിന്ന് പുറത്താക്കുവാനുമുള്ളശ്രമങ്ങളാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും തൊഴിലാളികൾ ആരോപിക്കുന്നു. ഡെപ്യുട്ടി ലേബർ കമ്മീഷണർ ഓഫീസിലുൾപ്പെടെ ഒട്ടേറെ തവണ ചർച്ചകൾ നടത്തിയെങ്കിലും തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കാൻ മാനേജ്‌മെന്റ് തയാറാകുന്നില്ല.

ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് കമ്പനികൾ കേന്ദ്ര സർക്കാർ നോട്ടിഫിക്കേഷൻ പ്രകാരം വിഡിഎ നൽകുമ്പോൾ എയർടെൽ നിയമപ്രകാരമുള്ള ഒരു ആനുകൂല്യങ്ങളും നൽകുന്നില്ല, ഇൻസെന്റീവ് മാതൃകയിൽ മാത്രമേ ശമ്പളം നൽകു എന്ന നിലപാടിലാണ് മാനേജ്‌മെന്റ്. തൊഴിലാളികളുടെ പെർഫോമൻസ് വിലയിരുത്താനായി തീർത്തും അതാര്യമായ ഒരു സംവിധാനം, കെആർഎ എന്ന പേരിൽ നടപ്പിലാക്കി, എന്നാൽ ഈ സംവിധാനം ഉപയോഗപ്പെടുത്തി എയർടെൽ മാനേജ്‌മെന്റ് അവർക്ക് സമ്മതരല്ലാത്ത തൊഴിലാളികളെ ഭീഷണി പെടുത്തുകയും, അന്യായമായി സ്ഥലം മാറ്റുകയും പിരിച്ചുവിടുകയും ചെയ്യുന്നു. ഇതിന് പുറമേ തൊഴിൽനിയമങ്ങൾക്ക് വിരുദ്ധമായി 24 മണിക്കൂർ തുടർച്ചയായി ജോലിചെയ്യാൻ തൊഴിലാളികളെ നിർബന്ധിതരാക്കുന്നുമുണ്ട്. 10 വർഷത്തിലേറെയായി തൊഴിൽനോക്കുന്നവരെ മാറ്റി നിർത്തി പുറത്തുനിന്ന് താൽക്കാലിക തൊഴിലാളികളെകണ്ടെത്തി തൊഴിൽചെയ്യിപ്പിക്കുന്നു. ഇതിനെതിരെയാണ് പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി ഓഗസ്റ്റ് 11-ന് എയർടെലിന്റെ കേരളത്തിലെ ഹെഡ് ഓഫീസായ കുണ്ടന്നൂർ ഓഫീസിലേക്ക് തൊഴിലാളി ബഹുജന മാർച്ചും ധർണ്ണയും സംഘടിപ്പിക്കും. ഓഗസ്റ്റ് നാലിന് ജില്ലാ ആസ്ഥാനങ്ങളിൽ ധർണ്ണയും വിശദീകരണയോഗവും സംഘടിപ്പിക്കാനും ബിഎംഎസ് യൂണിയൻ തീരുമാനിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...