1995 ജനുവരി ഒന്ന് മുതൽ 2024 ഡിസംബര്‍ 31 (10/94 മുതൽ 09/2024 വരെ രജിസ്ട്രേഷൻ കാർഡിൽ പുതുക്കൽ രേഖപ്പെടുത്തിയിട്ടുളളവർക്ക്) വരെയുളള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്‍റ് രജിസ്ട്രേഷൻ പുതുക്കുവാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കാന്‍ അവസരം. പ്രസ്തുത കാലയളവിൽ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് മുഖേനയോ മറ്റ് സ്ഥാപനങ്ങളിലോ ജോലി ലഭിച്ച് നിയമാനുസൃതം വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങുകയും എന്നാൽ സർട്ടിഫിക്കറ്റ് യഥാസമയം (90 ദിവസത്തിനകം) രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ സീനിയോറിറ്റി നഷ്ടമായവർക്കും സർക്കാരിന്റെ പ്രത്യേക പുതുക്കൽ 2025 ഉത്തരവ് പ്രകാരം രജിസ്ട്രേഷന്‍ പുതുക്കാം.
ഇതിനായി എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിന്റെ ഔദ്യോഗിക വെബ് പോർട്ടലായ www.eemployment.kerala.gov.in മുഖേനയോ എംപ്ലോയ്മെന്‍റ് രജിസ്ട്രേഷൻ കാർഡുമായി ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ നേരിട്ടോ ഹാജരായോ അപേക്ഷ നല്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്മെന്‍റ് ഓഫീസർ അറിയിച്ചു. അപേക്ഷ നൽകുവാനുളള അവസാന തീയതി ഏപ്രില്‍ 30.
