മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ഉൾപ്പെട്ടറോഡ് അലൈൻമെന്‍റ് വിവാദംഅവസാനിപ്പിക്കാൻ ഇന്ന് തിരുവനന്തപുരത്ത് ചർച്ച

മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ഉൾപ്പെട്ട റോഡ് അലൈൻമെന്‍റ് വിവാദം അവസാനിപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസും അടൂർ എംഎൽഎയും ചിറ്റയം ഗോപകുമാറും ഇന്ന് തിരുവനന്തപുരത്ത് ചർച്ച നടത്തും

അലൈൻമെന്‍റ് മാറ്റണമെന്ന നിലപാട് സിപിഎം കൊടുമൺ പഞ്ചായത്ത് പ്രസിഡന്‍റും കോൺഗ്രസും ആവർത്തിച്ചു.

എന്നാൽ മാറ്റം പ്രയോഗികമല്ലെന്നാണ് കെആര്‍എഫ്ബി ഉദ്യോഗസ്ഥരുടെ നിലപാട്.

മന്ത്രിയുടെ ഭർത്താവിന് വേണ്ടി ഓടയുടെ ഗതിമാറ്റിയെന്ന് ആരോപിച്ച് പഞ്ചായത്തും പിന്നീട് കോൺഗ്രസും നിലവിൽ നിർമാണം തടഞ്ഞിരിക്കുകയാണ്.

തർക്കം ഏഴംകുളം കൈപ്പട്ടൂർ റോഡ് നിർമ്മാണത്തെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ് സ്ഥലം എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാർ ചർച്ച വിളിച്ചത്.

അലൈൻമെന്‍റ് മാറ്റണമെന്ന നിലപാട് പഞ്ചായത്തും കോൺഗ്രസും ആവർത്തിച്ചു.

എന്നാല്‍, അലൈൻമെൻറ് മാറ്റാനാകില്ലെന്ന് കെ ആർ എഫ് ബി ഉദ്യോഗസ്ഥരും നിലപാടെടുത്തു.

തുടർന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കാൻ തീരുമാനിച്ചത്.

അലൈൻമെന്റ് തയ്യാറാക്കിയപ്പോൾ പരാതികൾ ഉണ്ടായിരുന്നില്ലെന്നാണ് കെ ആർ എഫ് ബി നിലപാട്.

അതേസമയം തർക്ക മേഖലയിലെ പുറമ്പോക്ക് അളന്ന് തിരിക്കും.

കെട്ടിട ഉടമ ജോർജ് ജോസഫും സ്ഥലം അളന്നു തിരിക്കണം എന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

അതിവേഗം തർക്കം പരിഹരിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...